സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്. സ്വര്‍ണ്ണവില ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയായി. പവന് 800 രൂപയുടെ കുറവാണുണ്ടായത്.
പവന്റെ വില 53840 രൂപയായാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 90 രൂപ കുറഞ്ഞ് 5600 രൂപയില്‍ എത്തി.
24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില 2370 ഡോളറു0 രൂപയുടെ വിനിമയ നിരക്ക് 83.26 ആണ്. വെള്ളി വില 97 രൂപയായി. 32 ഡോളറിന് അടുത്ത് വരെ പോയ വെള്ളി വില ഇപ്പോള്‍ 30.50 ഡോളറിലാണ് ആണ്.
പ്രതീക്ഷിച്ച പോലെ പണപ്പെരുപ്പം കുറയാത്തതിനാലും, ഏപ്രില്‍ മാസത്തെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലും തല്‍ക്കാലത്തേക്ക് പലിശനിരക്ക് കുറക്കില്ലെന്ന സൂചനകള്‍ യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് നല്‍കിയിരുന്നു. നിരക്ക് വീണ്ടും വര്‍ധിപ്പിക്കണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ഡോളര്‍ ദുര്‍ബലമാകുന്നതിനോട് യു.എസ് സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സ്വര്‍ണ്ണവില കുറയുന്നതിന് ഇടയാക്കി.
Content Summary: Fall in gold prices; 800 rupees in income
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !