ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറ ചാനലിന് ഇസ്രയേലിൽ വിലക്ക്. വിലക്ക് പ്രാബല്യത്തിൽ വന്നു. ഉത്തരവ് ഓരോ 45 ദിവസം കൂടുമ്പോഴും പുനഃപരിശോധനയ്ക്ക് വിധേയമാക്കണം. ഇസ്രയേലിലെ അൽ ജസീറ ഓഫീസുകൾ അടയ്ക്കും.
വെബ്‌സൈറ്റിന് രാജ്യത്ത് നിയന്ത്രണം വരും. ഉപകരണങ്ങൾ പിടിച്ചെടുക്കാനും സർക്കാരിന് അധികാരമുണ്ട്. നടപടിയെ അൽ ജസീറ അപലപിച്ചു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് തോന്നുന്ന വിദേശ മാദ്ധ്യമങ്ങളെ വിലക്കാൻ സർക്കാരിന് അധികാരം നൽകുന്ന നിയമം കഴിഞ്ഞ മാസം ഇസ്രയേൽ പാർലമെന്റിൽ പാസായിരുന്നു. ഗാസ യുദ്ധവാർത്തകൾ പുറത്തെത്തിക്കുന്ന പ്രധാന മാദ്ധ്യമങ്ങളിലൊന്നാണ് അൽ ജസീറ. എന്നാൽ അൽ ജസീറയുടേത് ഇസ്രയേൽ വിരുദ്ധ നിലപാടുകളാണെന്ന് വർഷങ്ങളായി ഇസ്രയേൽ ഭരണകൂടം ആരോപിക്കുന്നു.
അൽ ജസീറയ്ക്ക് ഹമാസുമായി ബന്ധമുണ്ടെന്നും ഇസ്രയേൽ വാദിക്കുന്നു. ഗാസയിലെ ആക്രമണത്തിനിടെ അൽ ജസീറ ബ്യൂറോ ചീഫിന്റെ മകൻ അടക്കം നിരവധി മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Israel bans Al Jazeera channel
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !