മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ. മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങള്‍ തീയില്‍ വെന്തുരുകി ചത്തു. ഇന്നലെ രാത്രിയാണ് അഗ്നിബാധയുണ്ടായത്.
കണ്ടമംഗലം അരിയൂര്‍ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് അഗ്നിബാധയുണ്ടായത്. കനത്ത ചൂടായതിനാല്‍ കോഴിക്കൂടിന്റെ തകരഷീറ്റിന് താഴെ തെങ്ങോലയും കവുങ്ങിന്‍പട്ടയും ഉപയോഗിച്ച് സീലിങ് അടച്ചിരുന്നു. കാലപഴക്കം ചെന്ന വയറിങ് ആയതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് പ്രാഥമിക കാരണമെന്നാണ് കരുതുന്നത്.
വയറിങ് സംവിധാനം കത്തിയപ്പോള്‍ സീലിങ്ങിലുള്ള തെങ്ങോലയും കവുങ്ങിന്‍ പട്ടയും കത്തുകയായിരുന്നു. രാത്രിയായിരുന്നതിനാല്‍ തൊഴിലാളികള്‍ ആരും ഉണ്ടായിരുന്നില്ല. രാത്രി ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഒന്നരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !