സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 53,000 രൂപയ്ക്കു മുകളിലെത്തി. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 53,080 രൂപയിലും ഗ്രാമിന് 6,635 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 160 രൂപ കൂടി 44,160 രൂപയിലും ഗ്രാമിന് 20 രൂപ കൂടി 5,520 രൂപയിലുമെത്തി. സംസ്ഥാനത്ത് തിങ്കളാഴ്ചയും സ്വര്‍ണവില വര്‍ധിച്ചിരുന്നു. 22 കാരറ്റ് സ്വർണം പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് കൂടിയത്. ഒരിടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് സ്വർണവില 53,000 രൂപ പിന്നിടുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞയാഴ്ച ഔണ്‍സിന് 2,300 ഡോളറിന് താഴെയായിരുന്ന രാജ്യാന്തരവില ഇന്ന് 2,324 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് നിലവില്‍ വെള്ളിവിലയില്‍ മാറ്റമില്ല. വെള്ളി ഗ്രാമിന് 87.60 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എട്ട് ഗ്രാം വെള്ളിക്ക് 700.80 രൂപയും 10 ഗ്രാമിന് 876 രൂപയും കിലോയ്ക്ക് 87,600 രൂപയുമാണ്.
Content Summary: Soaring gold prices; 53,000 again up to Rs
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !