പുത്തനത്താണി: ലൈസൻസ്ഡ് എഞ്ചിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്ഫെഡ് ) വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പുത്തനത്താണി സെവൻസ് അരീന ഫുട്ബോൾ കോർട്ടിൽ നടന്ന മത്സരത്തിൽ ലെൻസ്ഫെഡ് എടയൂർ ജേതാക്കളായി. ലെൻസ്ഫെഡ് കുറ്റിപ്പുറം, ലെൻസ്ഫെഡ് ആതവനാട് എന്നീ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സംസ്ഥാന സമിതിയംഗം ഹൈദർ പി മത്സരം ഉൽഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് അബ്ദുൽനാസർ, ഏരിയ സെക്രട്ടറി സോമസുന്ദരൻ, ഏരിയ ട്രഷറർ ഫാസിൽ, എക്സിക്യൂട്ടീവ് അംഗം കുഞ്ഞാലിക്കുട്ടി എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ നൽകി.
ജില്ലാ സമിതിയംഗം ശ്രീജിത്ത്,ആർട്സ് & സ്പോർട്സ് കമ്മിറ്റി ചെയർമാൻ അനിൽ സന്നിഹിതരായി.
ജേതാക്കളായ ലെൻസ്ഫെഡ് എടയൂരിനു വേണ്ടി ടീം മാനേജർ രാജഗോപാലൻ, ജിനീഷ്,മിദ്‌ലാജ്,ഫിറോസ്, ലെൻസ്ഫെഡ് കുറ്റിപ്പുറത്തിനുവേണ്ടി ടീം മാനേജർ ഇർഫാൻ, ശ്രീജിത്ത്, ഹമീദ്,ആബിദ്, ലെൻസ്ഫെഡ് ആതവനാടിനുവേണ്ടി ടീം മാനേജർ അലി മൻസൂർ, വിനേഷ്ബാബു,നാസർ ആയപ്പള്ളി, ഷംസു, ടീമുകളിലെ മറ്റ് അംഗങ്ങൾ ട്രോഫികൾ ഏറ്റുവാങ്ങി.
Content Summary: Notably Lensfed Football Match..Etayur Unit Committee Winners
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !