വളാഞ്ചേരി പോലീസിലും കൊള്ള സംഘം.. കാക്കിക്കുള്ളിലെ കാട്ടാളൻമാരെ വലയിലാക്കി തിരൂർ DYSP.. തട്ടിയത് ലക്ഷങ്ങൾ

0

വളാഞ്ചേരി: വളാഞ്ചേരി പാറമടയില്‍ ഉപയോഗിക്കാന്‍ കൊണ്ടുവന്ന സ്‌ഫോടക വസ്തു പിടിച്ചെടുത്ത സംഭവമായി ബന്ധപ്പെട്ട് സ്ഥലമുടമകളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ വളാഞ്ചേരി സി.ഐ ഒളിവില്‍.എസ്.ഐയും ഇടനിലക്കാരനും അറസ്റ്റിലായി.

വളാഞ്ചേരി എസ്.ഐ ബിന്ദലാല്‍ (48വയസ്സ്) ഇടനിലക്കാരന്‍ തിരുവേഗപുറ സ്വദേശി പൊന്നന്‍തൊടി അസൈനാര്‍ (39 വയസ്സ്) എന്നിവരെയാണ് തിരൂര്‍ ഡി.വൈ.എസ്.പി പി.പി ഷംസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒളിവില്‍ പോയ വളാഞ്ചേരി സി.ഐ സുനില്‍ദാസിന് (53 വയസ്സ്) വേണ്ടിയുളള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. 

ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.ക്വാറിയില്‍ നിന്നും പിടിച്ചെടുത്ത സ്‌ഫോടക വസ്തു കേസില്‍ ഉള്‍പ്പെടുത്തി ജയിലിടക്കുമെന്ന് ഭീഷണിപ്പെടുത്തി തിരൂര്‍ മൂത്തൂര്‍ സ്വദേശി തൊട്ടിയില്‍ നിസാറില്‍ നിന്നും 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വളാഞ്ചേരിലെ പൊലിസ് ഉദ്യോഗസ്ഥര്‍ പ്രതികളാകുന്നത്. 

എസ്.ഐ ബിന്ദലാല്‍ 10 ലക്ഷം രൂപയും സി.ഐ സുനില്‍ദാസ് എട്ട് ലക്ഷവും മൂന്നാംപ്രതി അസൈനാര്‍ നാല് ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. പിടിയിലായ എസ്.ഐയെയും ഇടനിലക്കാരനെയും ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലിസ് ചോദ്യം ചെയ്തുവരികയാണ്. കുറച്ച് മാസങ്ങളായി നല്ല നിലയിൽ ജോലി ചെയ്ത് വരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കൂടി ചീത്ത പേര് ഉണ്ടാക്കും വിധം ഒരു ക്രിമിനൽ സംഘമായി മാറിയിരുന്നു വളാഞ്ചേരി പോലീസ് സ്റ്റേഷൻ. മുൻ കാലങ്ങളിൽ ഊർജ്ജസ്വലരായ പോലീസുദ്യോഗസ്ഥരാൽ സമ്പന്നമായിരുന്നു വളാഞ്ചേരി പോലീസ് സ്റ്റേഷൻ. 

ലക്ഷകണക്കിന് രൂപയുടെ കുഴൽപണം പിടികൂടിയും ലഹരി മാഫിയകളെ അടിച്ചമർത്തി അറസ്റ്റ് ചെയ്തും നീതിനിർവ്വഹണത്തിൽ ആത്മാർത്ഥമായ ഇടപെടലുകൾ നടത്തി മുന്നോട്ട് പോയിരുന്ന വളാഞ്ചേരി പോലീസിന് പൊതുസമൂഹത്തിനിടയിൽ നല്ല മതിപ്പായിരുന്നു. എന്നാൽ അടുത്ത കാലത്തായി ചാർജ്ജെടുത്ത ഈ ഉദ്യോഗസ്ഥർ അഴിമതിയും സ്വജനപക്ഷപാതവും കൈമുതലായുള്ളവരും നീതിനിർവ്വഹണത്തിൽ ആത്മാർത്ഥത ഇല്ലാത്തവരുമായിരുന്നു. ഇപ്പോൾ പുറത്ത് വന്ന ഈ അഴിമതി മാത്രമല്ല പല കേസുകളും ഒതുക്കി തീർക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചവരാണ് ഇപ്പോൾ അറസ്റ്റിലായ സി.ഐ സുനിൽദാസും എസ് ഐ ബിന്ദലാലുമെന്ന് നാട്ടുകാർ സംശയിക്കുന്നു.
വൈകിയാണങ്കിലും വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ കാക്കിക്കുള്ളിലെ കാട്ടാളൻമാരെ വലയിലാക്കാൻ തിരൂർ DYSP യുടെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞത് അഭിനന്ദാനർഹമാണ്.


Content Summary: Valancherry police and robber gang..Tirur DYSP trapped the savages in Kaki..Lakhs stolen

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !