കോട്ടയ്ക്കൽ: തൃശ്ശൂർ - കോഴിക്കോട് ദേശീയപാത രണ്ടത്താണി മൂച്ചിക്കൽ അണ്ടർ പാസിനു സമീപം, പൂള ലോഡുമായി പോയ പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. കോട്ടയ്ക്കൽ ഭാഗത്തു നിന്നും പുത്തനത്താണി ഭാഗത്തേയ്ക്ക് കടകളിൽ നൽകാനുള്ള പൂള ലോഡുമായി വരികയായിരുന്ന ലോറിയാണ്
അപകടത്തിൽ പെട്ടത്. വണ്ടി തിരിച്ചെടുക്കുന്നതിനിടെ ഡ്രൈനേജിൽ തട്ടി മറിയുകയായിരുന്നു. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന അതിരുമട സ്വദേശി റഷീദിന് കൈയ്ക്ക് പരുക്കേറ്റു.
ഇദ്ദേഹത്തെചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
Content Summary: national highway Pickup lorry overturned accident
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !