തൃശൂര്‍: തൃശൂര്‍ കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. വെങ്ങിണിശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്.
മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
മൃതദേഹം കണ്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് അക്രമം ഉണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. ചേര്‍പ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ട് കൊല്ലപ്പെട്ട മനുവും വെങ്ങിണിശ്ശേരി സ്വദേശികളായ മറ്റു മൂന്നുപേരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് മനു കോടന്നൂരില്‍ ബൈക്ക് കൊടുക്കുന്നതിനായി എത്തിയപ്പോള്‍ പ്രതികള്‍ ഹോക്കി സ്റ്റിക്കു കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.
തലയ്ക്ക് അടിയേറ്റ ഉടന്‍ മനുവിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ വെങ്ങിണിശ്ശേരി സ്വദേശി മണികണ്ഠന്‍ അടക്കം മൂന്നുപേരാണ് പ്രതികളെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മണികണ്ഠന്‍ നേരത്തെ രണ്ടു കൊലപാതകക്കേസുകളില്‍ പ്രതിയാണ്.
Content Summary: The youth was killed by hitting him on the head with a hockey stick
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !