ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പൂക്കാട്ടിരി-എടയൂർ റോഡിൽ മെയ് ഏഴ് മുതല്‍ പ്രവൃത്തി തീരുന്നതു വരെ വാഹന ഗതാഗതം നിരോധിച്ചു. വാഹന യാത്രകള്‍ക്കായി കണ്ണംകുളം- കണ്ണൻകടവ്-മുക്കിലപ്പീടിക- വായനശാല റോഡ്, കൊളമംഗലം-കരേക്കാട്, മണ്ണത്തറമ്പ്- വെങ്ങാട് റോഡുകൾ ഉപയോഗപ്പെടുത്തേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പൂക്കോട്ടുപാടം - മൈലാടി പാലം റോഡിൽ വെളിയന്തോട് മുതല്‍ മൈലാടി പാലം വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മെയ് ഏഴ് രാത്രി എട്ട് മണി മുതല്‍ നാളെ (മെയ് എട്ട്) രാവിലെ ഒമ്പത് മണി വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ (കെ.ആര്‍.എഫ്.ബി- പി.എം.യു) അറിയിച്ചു. നിലമ്പൂർ, എടക്കര ഭാഗങ്ങളില്‍ നിന്നും അകമ്പാടം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചുങ്കത്തറ വഴി തിരിഞ്ഞു എരുമമുണ്ട എത്തിയും, അകമ്പാടം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ എരുമമുണ്ട വഴി തിരിഞ്ഞു ചുങ്കത്തറ എത്തി നിലമ്പൂരിലേക്കും പോവണം.
മൂത്തേടം ഗ്രാമപഞ്ചായത്തിലെ മരംവെട്ടിച്ചാൽ-തളിപ്പാടം റോഡിൽ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മെയ് ഏഴ് മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. താളിപ്പാടം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാരപ്പുറം വഴിയോ കാറ്റാടി-മരത്തിങ്കടവ് വഴിയോ പോകേണ്ടതാണെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ (കെ.ആര്‍.എഫ്.ബി- പി.എം.യു) അറിയിച്ചു.
Content Summary: Traffic has been banned on the Pookattiri-Etayur road
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !