സൗജന്യ നെറ്റ്ഫ്‌ലിക്സ് സ്ട്രീമിംഗ് ഓഫര്‍ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രധാന മൊബൈല്‍ സേവനദാതാക്കളിലൊന്നായ വോഡഫോണ്‍-ഐഡിയ.
998, 1399 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് കോളിനൊപ്പം ഡാറ്റയും ബേസിക് നെറ്റ്ഫ്‌ലിക്സ് സ്ട്രീമിംഗും ഓഫര്‍ ചെയ്യുന്നു. ഈ പാക്കേജുകള്‍ റീച്ചാര്‍ജ് ചെയ്താല്‍ വോഡഫോണ്‍-ഐഡിയ ഉപയോക്താക്കള്‍ക്ക് മൊബൈലിലും ടിവി സ്‌ക്രീനിലും നെറ്റ്ഫ്‌ലിക്സ് കണക്‌ട് ചെയ്യാം. പോസ്റ്റ്പെയ്ഡ് റീച്ചാര്‍ജ് പ്ലാനുകള്‍ക്കൊപ്പവും ഒടിടി സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനെ കുറിച്ച് വോഡഫോണ്‍-ഐഡിയ ആലോചിക്കുന്നുണ്ട്. ഈ പ്ലാനുകള്‍ ഉടന്‍ തന്നെ അവതരിപ്പിക്കും എന്ന് കമ്ബനി അറിയിച്ചു.
998 രൂപയുടെ റീച്ചാര്‍ജ് പ്ലാനിന് 70 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. അണ്‍ലിമിറ്റഡ് ഫോണ്‍കോളുകളും ദിവസവും 100 എസ്‌എംഎസുകളും വാഗ്ദാനം ചെയ്യുന്നു. ദിവസവും 1.5 ജിബി ഇന്റര്‍നെറ്റ് ഡാറ്റയും ഈ പ്ലാന്‍ എടുക്കുന്നവര്‍ക്ക് ലഭിക്കും. ഇതിന് പുറമെയാണ് നെറ്റ്ഫ്‌ലിക്‌സിന്റെ അടിസ്ഥാന സബ്സ്‌ക്രിപ്ഷന്‍ കമ്ബനി നല്‍കുന്നത്. 1399 രൂപയുടെ റീച്ചാര്‍ജ് പദ്ധതിക്ക് 84 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ദിവസവും 2.5 ജിബി മൊബൈല്‍ ഡാറ്റ ഇതിനൊപ്പം കിട്ടും. അണ്‍ലിമിറ്റഡ് കോളുകളും ദിവസവും സൗജന്യ 100 എസ്‌എംഎസുകളും ഈ റീച്ചാര്‍ജ് പദ്ധതിയിലും വൊഡാഫോണ്‍-ഐഡിയ നല്‍കുന്നുണ്ട്. വിക്കറ്റ് ഡാറ്റ റോള്‍-ഓവറാണ് ഈ റീച്ചാര്‍ജിന്റെ മറ്റൊരു സവിശേഷത. യോഗ്യരായ വോഡഫോണ്‍-ഐഡിയ ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷം 130 ജിബി അധിക ഡാറ്റ ലഭിക്കുന്ന വി ഗ്യാരണ്ടി പോഗ്രാം കമ്ബനി അടുത്തിടെ അവതരിപ്പിച്ചിരുന്നു.
Content Summary: VI has introduced a new free Netflix offer
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !