അര്‍ജന്റീന ആരാധകര്‍ക്കായി ഷഓമിയുടെ സ്‌പെഷ്യല്‍ എഡിഷന്‍ സ്മാര്‍ട്‌ഫോണ്‍

0

അര്‍ജന്റീന ആരാധകര്‍ക്കായി സ്‌പെഷല്‍ എഡിഷന്‍ സ്മാര്‍ട്ട്‌ഫോണുമായി എത്തിയിരിക്കുകയാണ് ഷഓമി. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് ഷഓമി അവതരിപ്പിച്ച മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണായിരുന്നു റെഡ്മി നോട്ട് 13 പ്രോ+ 5ജി.

അതേ ഫോണിന്റെ ‘വേള്‍ഡ് ചാമ്ബ്യന്‍സ് എഡിഷന്‍’ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ കമ്ബനി. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി (AFA) സഹകരിച്ചാണ് ഈ പ്രത്യേക പതിപ്പ് ഷഓമി വികസിപ്പിച്ചിരിക്കുന്നത്. ഷഓമി ഇന്ത്യയില്‍ അവരുടെ ബ്രാന്‍ഡിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചത്.

അര്‍ജന്റീനയുടെ ജഴ്‌സിയെ ഓര്‍മിപ്പിക്കുന്ന നീലയും വെള്ളയും കളറുകളുള്ള ബാക് പാനല്‍ ഡിസൈനുമായാണ് റെഡ്മി നോട്ട് 13 പ്രോ+ വേള്‍ഡ് ചാമ്ബ്യന്‍സ് എഡിഷന്‍ എത്തിയിരിക്കുന്നത്. അര്‍ജന്റീന വേള്‍ഡ് കപ്പ് നേടിയ 1978, 1986, 2022 വര്‍ഷങ്ങള്‍ അതില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. അതേ ഡിസൈനുള്ള എക്സ്‌ക്ലൂസീവ് ബോക്സും എഎഫ്‌എ ബ്രാന്‍ഡിങ്ങോടുകൂടിയ ആക്സസറികളുമായാണ് ഫോണ്‍ വരുന്നത്. ചാര്‍ജറിലും സിം ഇജക്ടര്‍ പിന്നിലും എഎഫ്‌എ-യുടെ ലോഗോ നല്‍കിയിട്ടുണ്ട്. കൂടാതെ ചാര്‍ജറിന്റെ കേബിളും നീല നിറത്തിലാണ്.

മീഡിയടെക് ഡൈമന്‍സിറ്റി 7200 അള്‍ട്രാ SoC-ല്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്സെറ്റ് 120W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. 12GB + 512GB സിംഗിള്‍ വകഭേദത്തിലാണ് റെഡ്മി നോട്ട് 13 Pro+ വേള്‍ഡ് ചാമ്ബ്യന്‍സ് എഡിഷന്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. 6.67 ഇഞ്ച് HDR10+ കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണിന് ഐപി 68 റേറ്റിങ്ങും നല്‍കിയിട്ടുണ്ട്.

200MP സാംസങ് ഐസൊസെല്‍ എച്ച്‌പി (ISOCELL HP3 ) സെന്‍സര്‍, 8MP അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 2MP മാക്രോ സെന്‍സര്‍ എന്നിങ്ങനെയാണ് പിന്‍ കാമറ വിശേഷങ്ങള്‍. മുന്നില്‍ 16 എംപിയുടെ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 37,999 രൂപയാണ് ഫോണിന്റെ വില എന്നാല്‍, ബാങ്ക് ഓഫറുകളടക്കം ഫോണ്‍ 34,999 രൂപക്ക് സ്വന്തമാക്കാം. മെയ് 15 മുതലാണ് വില്‍പന ആരംഭിക്കുന്നത്.

Content Summary: Xiaomi's special edition smartphone for Argentina fans

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !