യൂറോ കപ്പ് ഫുട്‌ബോളിനു ഇന്ന് (14-June-2024) കിക്കോഫ്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ആദ്യ പോരാട്ടം. ജര്‍മനിയും സ്‌കോട്‌ലന്‍ഡും തമ്മിലാണ് ആദ്യ പോരാട്ടം.
ജര്‍മനിയാണ് യൂറോ കപ്പ് ഫുട്ബോളിന് ഇത്തവണ ആതിഥേയത്വമരുളുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലി ഉള്‍പ്പടെ 24 ടീമുകള്‍ യൂറോപ്പിലെ പുതിയ ജേതാക്കളാകാന്‍ കളത്തിലിറങ്ങും. കളിയഴകിലും കരുത്തിലും ഒരു മിനി ഫുട്ബോള്‍ ലോകകപ്പ് തന്നെയാകും യൂറോ ആരാധകര്‍ക്ക് സമ്മാനിക്കുന്നത്. നാല് വീതം ടീമുകളുള്ള ആറ് ഗ്രൂപ്പുകളായാണ് യൂറോ കപ്പ് അരങ്ങേറുക. ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീ ക്വാര്‍ട്ടറിലെത്തും. പിന്നെ നോക്കൗട്ടിന്‍റെ ആവേശം. ക്വാര്‍ട്ടറും സെമിയും കടന്ന് ജൂലൈ 15ന് പുതിയ യൂറോ ചാമ്പ്യനാരെന്നറിയാന്‍ കാത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം.
14 തവണ യൂറോ കപ്പ് കളിച്ചിട്ടുള്ള ആതിഥേയരായ ജര്‍മനിക്ക് ഇത് അഭിമാന പോരാട്ടമാണ്. കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ സ്വന്തം നാട്ടിലൊരു യൂറോ കിരീടമാണ് ജര്‍മനിയുടെ ലക്ഷ്യം. മുന്നേറ്റത്തിന്‍റെ കരുത്തുമായെത്തുന്ന ഇംഗ്ലണ്ട്, കരുത്തരായ ഫ്രാന്‍സ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍, യങ്ങ് പവര്‍ഫുള്‍ സ്പെയിന്‍, നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലി എന്നിങ്ങനെ കപ്പടിക്കാന്‍ കരുത്തരുടെ കൂട്ടമുണ്ട് ഇക്കുറി.
മത്സരം സോണി സ്‌പോര്‍ട്‌സ് ചാനല്‍, സോണി ലിവ് ആപ്പ് വഴി കാണാം.
പങ്കെടുക്കുന്ന 24 ടീമുകളെ ആറ് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഓരോ ഗ്രൂപ്പിലും നാല് വീതം ടീമുകള്‍.
ഗ്രൂപ്പ് എ: ജര്‍മനി, സ്‌കോട്‌ലന്‍ഡ്, ഹംഗറി, സ്വിറ്റ്‌സര്‍ലന്‍ഡ്.
ഗ്രൂപ്പ് ബി: സ്‌പെയിന്‍, ക്രൊയേഷ്യ, ഇറ്റലി, അല്‍ബേനിയ.
ഗ്രൂപ്പ് സി: സ്ലോവേനിയ, ഡെന്മാര്‍ക്, സെര്‍ബിയ, ഇംഗ്ലണ്ട്.
ഗ്രൂപ്പ് ഡി: പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, ഫ്രാന്‍സ്.
ഗ്രൂപ്പ് ഇ: ബെല്‍ജിയം, സ്ലൊവാക്യ, റൊമാനിയ, ഉക്രെയ്ന്‍.
ഗ്രൂപ്പ് എഫ്: തുര്‍ക്കി, ജോര്‍ജിയ, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക്.
ഷെഡ്യൂള്‍ (ഇന്ത്യന്‍ സമയം)
ജൂണ്‍ 15: ജര്‍മനി- സ്‌കോട്‌ലന്‍ഡ്, രാത്രി 12.30
ജൂണ്‍ 15: ഹംഗറി- സ്വിറ്റ്‌സര്‍ലന്‍ഡ്, വൈകീട്ട് 6.30
ജൂണ്‍ 15: സ്‌പെയിന്‍- ക്രൊയേഷ്യ, രാത്രി 9.30
ജൂണ്‍ 16: ഇറ്റലി- അല്‍ബേനിയ, രാത്രി 12.30
ജൂണ്‍ 16: പോളണ്ട്- നെതര്‍ലന്‍ഡ്‌സ്, വൈകീട്ട് 6.30
ജൂണ്‍ 16: സ്ലോവേനിയ- ഡെന്മാര്‍ക്, രാത്രി 9.30
ജൂണ്‍ 17: സെര്‍ബിയ- ഇംഗ്ലണ്ട്, രാത്രി 12.30
ജൂണ്‍ 17: റൊമാനിയ- ഉക്രെയ്ന്‍, വൈകീട്ട് 6.30
ജൂണ്‍ 17: ബെല്‍ജിയം- സ്ലൊവാക്യ, രാത്രി 9.30
ജൂണ്‍ 18: ഓസ്ട്രിയ- ഫ്രാന്‍സ് രാത്രി, 12.30
ജൂണ്‍ 18: തുര്‍ക്കി- ജോര്‍ജിയ, രാത്രി 9.30
ജൂണ്‍ 19: പോര്‍ച്ചുഗല്‍- ചെക്ക് റിപ്പബ്ലിക്, രാത്രി 12.30
ജൂണ്‍ 19: ക്രൊയേഷ്യ- അല്‍ബേനിയ, വൈകീട്ട് 6.30
ജൂണ്‍ 19: ജര്‍മനി- ഹംഗറി, രാത്രി 9.30
ജൂണ്‍ 20: സ്‌കോട്‌ലന്‍ഡ്- സ്വിറ്റ്‌സര്‍ലന്‍ഡ്, രാത്രി 12.30
ജൂണ്‍ 20: സ്ലൊവേനിയ- സെര്‍ബിയ, വൈകീട്ട് 6.30
ജൂണ്‍ 20: ഡെന്മാര്‍ക്- ഇംഗ്ലണ്ട്, രാത്രി 9.30
ജൂണ്‍ 21: സ്‌പെയിന്‍- ഇറ്റലി, രാത്രി 12.30
ജൂണ്‍ 21: സ്ലൊവാക്യ- ഉക്രെയ്ന്‍, വൈകീട്ട് 6.30
ജൂണ്‍ 21: പോളണ്ട്- ഓസ്ട്രിയ, രാത്രി 9.30
ജൂണ്‍ 22: നെതര്‍ലന്‍ഡ്‌സ്- ഫ്രാന്‍സ്, രാത്രി 12.30
ജൂണ്‍ 22: ജോര്‍ജിയ- ചെക്ക് റിപ്പബ്ലിക്, വൈകീട്ട് 6.30
ജൂണ്‍ 22: തുര്‍ക്കി- പോര്‍ച്ചുഗല്‍, രാത്രി 9.30
ജൂണ്‍ 23: ബെല്‍ജിയം- റൊമാനിയ, രാത്രി 12.30
ജൂണ്‍ 24: സ്വിറ്റ്‌സര്‍ലന്‍ഡ്- ജര്‍മനി, രാത്രി 12.30
ജൂണ്‍ 24: സ്‌കോട്‌ലന്‍ഡ്- ഹംഗറി, രാത്രി 12.30
ജൂണ്‍ 25: അല്‍ബേനിയ- സ്‌പെയിന്‍, രാത്രി 12.30
ജൂണ്‍ 25: ക്രൊയേഷ്യ- ഇറ്റലി, രാത്രി 12.30
ജൂണ്‍ 25: ഫ്രാന്‍സ്- പോളണ്ട്, രാത്രി 9.30
ജൂണ്‍ 25: നെതര്‍ലന്‍ഡ്‌സ്- ഓസ്ട്രിയ, രാത്രി 9.30
ജൂണ്‍ 26: ഡെന്മാര്‍ക്- സെര്‍ബിയ, രാത്രി 12.30
ജൂണ്‍ 26: ഇംഗ്ലണ്ട്- സ്ലോവേനിയ, രാത്രി 12.30
ജൂണ്‍ 26: സ്ലൊവാക്യ- റൊമാനിയ, രാത്രി 9.30
ജൂണ്‍ 26: ഉക്രെയ്ന്‍- ബെല്‍ജിയം, രാത്രി 9.30
ജൂണ്‍ 27: ജോര്‍ജിയ- പോര്‍ച്ചുഗല്‍, രാത്രി 12.30
ജൂണ്‍ 27: ചെക്ക് റിപ്പബ്ലിക്- തുര്‍ക്കി, രാത്രി 12.30
റൗണ്ട് 16
ജൂണ്‍ 29: ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാര്‍- ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാര്‍, രാത്രി 9.30.
ജൂണ്‍ 30: ഗ്രൂപ്പ് എയിലെ വിജയി- ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാര്‍, രാത്രി 12.30
ജൂണ്‍ 30: ഗ്രൂപ്പ് സിയിലെ വിജയി- ഗ്രൂപ്പ് ഡി/ഇ/എഫില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവര്‍, രാത്രി 9.30
ജൂലൈ 1: ഗ്രൂപ്പ് എ / ഡി / ഇ / എഫില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവര്‍- ഗ്രൂപ്പ് ബിയിലെ വിജയി, രാത്രി 12.30
ജൂലൈ 1: ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാര്‍- ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാര്‍, രാത്രി 9.30
ജൂലൈ 2: ഗ്രൂപ്പ് എ/ബി/സിയില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവര്‍- ഗ്രൂപ്പ് എഫ് വിജയി, രാത്രി 12.30
ജൂലൈ 2: ഗ്രൂപ്പ് എ/ബി/സി/ഡിയില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവര്‍- ഗ്രൂപ്പ് ഇയിലെ വിജയി, രാത്രി 9.30
ജൂലൈ 3: ഗ്രൂപ്പ് ഡിയിലെ വിജയി- ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാര്‍, രാത്രി 12.30
ക്വാര്‍ട്ടര്‍ ഫൈനല്‍
ജൂലൈ 5: മാച്ച് 39ലെ വിജയി- 37ലെ വിജയി, രാത്രി 9.30
ജൂലൈ 6: മാച്ച് 41ലെ വിജയി- 42ലെ വിജയി, രാത്രി 12.30
ജൂലൈ 6: മാച്ച് 40 വിജയി- 38ലെ വിജയി, രാത്രി 9.30
ജൂലൈ 7: മാച്ച് 43 ലെ വിജയി- 44ലെ വിജയി, രാത്രി 12.30
സെമി ഫെനല്‍
ജൂലൈ 10: മാച്ച് 45 ലെ വിജയി- 46ലെ വിജയി, രാത്രി 12.30
ജൂലൈ 11: മാച്ച് 47 ലെ വിജയി- 48ലെ വിജയി, രാത്രി 12.30
ഫൈനല്‍
ജൂലൈ 15: മാച്ച് 49 ലെ വിജയി- 50ലെ വിജയി, രാത്രി 12.30
Content Summary: Euro Cup Football; Match order and time are all known
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !