കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫിലെ തൊഴിലാളി ക്യാമ്ബിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് എൻബിടിസി ഗ്രൂപ്പ് അറിയിച്ചു.
ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് കമ്പനി അറിയിച്ചു. പ്രമുഖ മലയാളി വ്യവസായി ആയ കെ ജി എബ്രഹാമിൻ്റ കമ്ബനിയാണ് എൻബിടിസി.
കമ്പനിയിലെ ജീവനക്കാരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹം എത്രയും പെട്ട് നാട്ടിലെത്തിക്കുന്നതിനായി സർക്കാരിനോടും എംബസിയോടും ഒപ്പം ചേർന്ന് പരിശ്രമിക്കുന്നതായി കമ്പനി അറിയിച്ചു. ‘എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബത്തിന് നല്‍കും. മരിച്ചവരുടെ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ക്ക് കമ്പനി ഒപ്പമുണ്ടാകും. ഇൻഷുറൻസ് പരിരക്ഷയുടെ തുക, മറ്റ് ആനുകൂല്യങ്ങളും, പരിരക്ഷയും, ആശ്രിതർക്ക് ജോലി എന്നിവ ഉത്തരവാദിത്തബോധത്തോടെ കമ്ബനി നിർവഹിക്കും.
ഉറ്റവരുടെ വേർപാടില്‍ ദുഃഖത്തില്‍ കഴിയുന്ന കുടുംബാംഗങ്ങളോടൊപ്പം ചേർന്നുനില്‍ക്കുന്നു. അതീവവേദനയോടെ കൂടി അനുശോചനം അറിയിക്കുകയും പ്രാർത്ഥനകള്‍ നേരുകയും ചെയ്യുന്നുവെന്ന്’എൻബിടിസി കമ്പനി അറിയിച്ചു. ഈ കമ്പനിയില്‍ ജോലി ചെയ്യുന്നവരായിരുന്നു കെട്ടിടത്തില്‍ താമസിച്ചിരുന്നത്. ബാച്ചിലർ ക്യാമ്ബായിരുന്നു അപകടം നടന്നത്. മലയാളികള്‍, തമിഴ്, ഫിലിപ്പിനോ, നേപ്പാള്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവർ ക്യാമ്ബിലുണ്ടായിരുന്നു. മലയാളികളാണ് ക്യാമ്ബിലുണ്ടായിരുന്നതില്‍ ഏറെ പേരും.
Content Summary: The company announced compensation to the families of the deceased; Work for dependents
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !