ആറുവരിപ്പാതയുടെ ഭാഗമായി ദേശീയപാത 66 വെട്ടിച്ചിറയിൽ നിർമ്മിക്കുന്ന ടോൾ പ്ലാസയുടെ ഇരുമ്പ് തൂണിലിടിച്ച് KSRTC ബസ് യാത്രക്കാരന് ഗുരുതര പരുക്ക്. കോഴിക്കോട് കല്ലായി കുണ്ടുങ്ങൽ സ്വദേശി അഫ്സൽ മാളിയേക്കലിനാണ് ഇടതു കയ്യിന് സാരമായി പരുക്കേറ്റത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിൻ്റെ ഇടതുവശത്തെ സീറ്റിലാണ് യാത്രക്കാരൻ ഇരുന്നിരുന്നത്.ബസ് അമിത വേഗതയിലാണ് ടോൾ പ്ലാസയിലൂടെ കടന്നുപോയതെന്നും കൈ പുറത്തിട്ട അവസ്ഥയിലായിരുന്നില്ല അഫ്സൽ ഇരുന്നിരുന്നതെന്നും ബസ്സിലുണ്ടായിരുന്ന സുഹൃത്ത് ഷംസുദ്ദീൻ മീഡിയവിഷനോട് പറഞ്ഞു.
പരുക്കേറ്റ അഫ്സലിനെ അതേ ബസ്സിൽ ചങ്കുവെട്ടിയിലെ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശേഷം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഇടതു കൈ ഒടിഞ്ഞ നിലയിലാണ്. എല്ലിന് പൊട്ടുകളുമുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന അഫ്സൽ ലീവിനെത്തി മടങ്ങാൻ ഒരുങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.
Content Summary: ദേശീയപാത വെട്ടിച്ചിറയിലെ ടോൾ പ്ലാസയുടെ ഇരുമ്പ് തൂണിലിടിച്ച് KSRTC ബസ് യാത്രക്കാരന് ഗുരുതര പരുക്ക് | KSRTC bus passenger seriously injured after hitting iron pillar of toll plaza on national highway Vettichira
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !