'ഇത്ര ഭീരുക്കളായിരുന്നോ അവർ'; 'അമ്മ'എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചു വിട്ടതിൽ പ്രതികരണവുമായി നടി പാർവതി

0

ലൈംഗികാരോപണത്തെ തുടർന്ന് താരസംഘടന അമ്മ പിരിച്ചു വിട്ടതിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. താരസംഘനയുടെ അംഗങ്ങള്‍ക്കെതിരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ ഉത്തരവാദിത്വത്തോടെ പ്രതികരിക്കേണ്ട അവസരത്തില്‍ ഭീരുക്കളെപ്പോലെ അവർ ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്ന് പാർവതി പറഞ്ഞു.

പാർവതിയുടെ അഭിമുഖത്തിൽ നിന്ന്...

ഈ വാർത്ത ആദ്യം കേട്ടുപ്പോൾ അവർ ഇത്ര ഭീരുക്കളാണോ എന്നാണ് തോന്നിയത്. ഈ വിഷയങ്ങളില്‍ ഉത്തരവാദിത്വത്തോടെ സംസാരിക്കാനുള്ള ഒരു സ്ഥാനത്താണ് അവര്‍ ഇരുന്നിരുന്നത്. സർക്കാരുമായി സഹകരിച്ച് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ചെറിയ നീക്കമെങ്കിലും അവർ നടത്തിയിരുന്നെങ്കിലത് നന്നായിരുന്നു. ഈ എക്സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ് അന്ന് നടിയെ ആക്രമിച്ച സംഭവത്തിലെ പ്രതിയെ തിരികെ സംഘടനയിലേക്ക് സ്വാഗതം ചെയ്തത്. അമ്മ സംഘടനയിൽ പ്രവർത്തിച്ചിട്ടുള്ള ആളെന്ന നിലയിൽ എനിക്കറിയാം. അവിടെ സർവാധികാരിയെ പോലെയൊരു എക്സിക്യൂട്ടീവ് കമ്മിറ്റി ഉണ്ടാവും. അവർക്ക് മുന്നിൽ ആർക്കും അഭിപ്രായം പറയാൻ അവകാശമില്ല. ഇനിയെങ്കിലും മികച്ച നേതൃത്വം വന്നാൽ സംഘടന ശക്തിപ്പെട്ടേക്കാം.

സ്ത്രീകൾക്ക് പരാതിയുണ്ടെങ്കിൽ മുന്നോട്ടു വരട്ടെ എന്ന് പറഞ്ഞ് സർക്കാരും അശ്രദ്ധ കാണിക്കുകയാണ്. പൊതുസമൂഹത്തിന്‍റെ കുറ്റവും പരിഹാസവും ഏറ്റുവാങ്ങേണ്ട അവസ്ഥയിലൂടെ സ്ത്രീകള്‍ കടന്നുപോകും. അതിന് ശേഷം ഞങ്ങളുടെ കരിയര്‍, മാനസികാരോഗ്യം എന്നിവയെക്കുറിച്ചൊന്നും ആരും ചിന്തിക്കുന്നില്ല. അതൊന്നും ആര്‍ക്കും ഒരു വിഷയമേയല്ല. ഞങ്ങളല്ല ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിയത്. ഞങ്ങളല്ല തെറ്റുകാര്‍. പക്ഷേ ഇതിന്‍റെ എല്ലാം അഖ്യാതം ഏറ്റു വാങ്ങേണ്ടത് സ്ത്രീകളാണ്. മുന്നോട്ട് വന്ന സ്ത്രീകളെ ഞങ്ങള്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നു. അവരോട് ബഹുമാനമുണ്ട്. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നേരത്തേ നടപ്പാക്കിയിരുന്നുവെങ്കില്‍ അതിജീവിതര്‍ക്ക് നീതിയ്ക്കായി ഇപ്പോള്‍ അലയേണ്ടി വരില്ലായിരുന്നു. താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് നീതിലഭിക്കണമെങ്കില്‍ ഓരോ സ്ത്രീയും രംഗത്ത് വരാന്‍ നിര്‍ബദ്ധിതയാകുകയാണ്.


Content Summary: Actress Parvathy reacts to the dissolution of 'Amma' executive committee

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !