സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാൻ എന്ന പേരില്‍ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഷോർട്ട് ഫിലിം സംവിധായകൻ വിനീതിനെതിരെ പൊലീസ് കേസെടുത്തു. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതി നല്‍കിയത്. ചിറ്റൂർ ഫെറിക്കടുത്തുള്ള ഫ്ലാറ്റിൽ വെച്ച് കടന്നു പിടിക്കുകയും, കെട്ടിയിട്ട് പീഡിപ്പിച്ചെന്നുമാണ് പരാതി.
ഏപ്രിൽ 12 ന് ഉണ്ടായ അതിക്രമത്തിലാണ് സംവിധായകൻ വിനീതിനെതിരെ ചേരാനെല്ലൂർ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിനീതിന്റെ സുഹൃത്തുക്കളായ അലൻ ജോസ് പെരേര, ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി, ഷോര്‍ട്ട് ഫിലം പ്രവര്‍ത്തകരായ ബ്രൈറ്റ്, അഭിലാഷ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
തന്റെ സുഹൃത്തുക്കൾക്കും ലൈംഗികമായി വഴങ്ങിക്കൊടുക്കണമെന്ന് വിനീത് ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ചേരാനെല്ലൂർ പൊലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. ഓഗസ്റ്റ് 13 നാണ് യുവതി പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ചേരാനെല്ലൂർ സ്വദേശിനിയായ നടിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Tied and tortured at home; Case against 5 people including 'Aratanna' and short film director
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !