പി.വി. അൻവൻ എംഎൽഎയ്ക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി. അബ്ദുറഹ്മാൻ. അൻവർ പരിധി വിട്ടെന്നും മന്ത്രി വിമർശിച്ചു.
പേര് നോക്കി വർഗീയവാദിയാക്കുന്ന അനുഭവം തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ പോലീസിനെ കുറിച്ച് അൻവർ ആവശ്യപ്പെട്ടതെല്ലാം ചെയ്തിട്ടുണ്ട്. ഉന്നതപദവിയിൽ ഇരിക്കുന്നയാളെ വെറുതെ പിടിച്ച് പുറത്താക്കാനാകില്ല. അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നടപടി ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി കാക്കി ട്രൗസർ ഇട്ട ആർഎസ്എസുകാരനെന്ന പരാമർശത്തോട് താൻ ട്രൗസർ പൊക്കിനോക്കിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
Content Summary: Anwar left the boundary; With severe criticism, Minister V. Abdurahman
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !