ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നേരെ ആക്രമണം; മുഹമ്മദൻസിന് 1 ലക്ഷം രൂപ പിഴ

0

കേരളാ ബ്ലാസ്റ്റേഴ്സും മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബും ഏറ്റുമുട്ടിയ ഐ.എസ്.എല്‍ മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ മുഹമ്മദൻ ആരാധകർ ആക്രമണം നടത്തിതിന് പിന്നാലെ ക്ലബ്ബിന് താക്കീതും പിഴയും ചുമത്തി എഐഎഫ്‌എഫും ഐഎസ്‌എല്ലും. 
ഒരു ലക്ഷം രൂപയാണ് മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിന് പിഴ വിധിച്ചത്.

കൊല്‍ക്കത്തിയിലെ കിഷോർ ഭാരതി ക്രിരംഗനില്‍ വെച്ച്‌ നടന്ന മത്സരത്തിനിടയിലായിരുന്നു സംഭവം. മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയം നേടിയിരുന്നു. ഇതോടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ അക്രമമുണ്ടായത്. 67-ാം മിനിറ്റില്‍ ക്വാമി പെപ്ര ആദ്യ ഗോള്‍ നേടിയ ശേഷം ഗാലറിയിലുണ്ടായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ആഘോഷത്തിലായിരുന്നു.


പിന്നാലെ ജിമെനെസും ഗോള്‍ നേടിയതോടെ ആരാധകര്‍ ആവേശത്തിലായി. ഇതോടെ തൊട്ടടുത്ത സ്റ്റാന്‍ഡിലിരുന്ന മുഹമ്മദന്‍ ആരാധകര്‍ കുപ്പികളും ചെരിപ്പുമെല്ലാം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു നേര്‍ക്ക് വലിച്ചെറിയുകയായിരുന്നു. മൈതാനത്തേക്കും കളിക്കാര്‍ക്ക് നേര്‍ക്കും മുഹമ്മദന്‍സ് ആരാധകര്‍ കുപ്പികളും ചെരിപ്പുമെല്ലാം വലിച്ചെറിഞ്ഞു. ഇതോടെ റഫറി മത്സരം നിര്‍ത്തിവെച്ചു. മുഹമ്മദന്‍ ആരാധകരുടെ പെരുമാറ്റത്തില്‍ സമൂഹമാധ്യമങ്ങളിലും വ്യാപക വിമർശനമെത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് സംഭവത്തെ അപലഭിച്ചിരുന്നു.

മുഹമ്മദൻ ക്ലബ്ബിന്‍റെ ജനറ സെക്രട്ടറി ബിലാല്‍ അഹമ്മദ് ഖാൻ സംഭവത്തെ നിർഭാഗ്യകരം എന്ന് വിശേഷിപ്പിച്ചു. ഇത്തരം പെരുമാറ്റത്തിന്‍റെ അനന്തരഫലങ്ങളെകുറിച്ച്‌ ബോധവാരാകാനും അദ്ദേഹം ആരാധകരോട് പറഞ്ഞു. ആരാധകരുടെ മോശം പെരുമാറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ പിഴ ഒരു ലക്ഷം രൂപയാണെങ്കിലും കൂടുതല്‍ സംഭവങ്ങളോ മോശമായ പെരുമാറ്റത്തിന്‍റെ തെളിവോ കണ്ടെത്തിയാല്‍ കർശന നടപടി സാധ്യമാണെന്ന് എഐഎഫ്‌എഫും ഐഎസ്‌എല്ലും സൂചന നല്‍കി. നോട്ടീസിന് മറുപടി നല്‍കാൻ മുഹമ്മദൻ സ്പോർട്ടിങ്ങിന് നാല് ദിവസമുണ്ട്.

Content Summary: Attack on Blasters fans; 1 lakh fine for Muhammadans

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !