100 ദിവസം കാലാവധിയുള്ള 700 രൂപയില്‍ താഴെ താരിഫ് വരുന്ന മൂന്ന് പ്രീ പെയ്ഡ് റീച്ചാര്‍ജ് പ്ലാനുമായി പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 699, 666, 397 എന്നിങ്ങനെ താരിഫ് വരുന്നതാണ് മൂന്ന് റീച്ചാര്‍ജ് പ്ലാനുകള്‍. ഇവ ഓരോന്നും ചുവടെ:
1. 699 രൂപ പ്ലാന്‍
699 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 130 ദിവസമാണ് വാലിഡിറ്റി. സൗജന്യ ദേശീയ റോമിങ്ങിനൊപ്പം രാജ്യത്തെ ഏത് നെറ്റ്വര്‍ക്കിലേക്കും ഉപയോക്താക്കള്‍ക്ക് പരിധിയില്ലാതെ ഫോണ്‍ വിളിക്കാനും സാധിക്കും. കൂടാതെ, 100 സൗജന്യ എസ്എംഎസും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഓരോ ദിവസവും 512 എംബി ഡാറ്റയാണ് ലഭിക്കുക. ഡാറ്റ ഈ പരിധിയില്‍ എത്തിക്കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് 40kbps വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ആക്‌സസ് ചെയ്യാനും കഴിയും.
2. 666 രൂപ പ്ലാന്‍
666 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 105 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. 699 രൂപയുടെ പ്ലാന്‍ പോലെ, ഏത് നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിങ്ങും സൗജന്യ ദേശീയ റോമിങ്ങും ഇതില്‍ ഉള്‍പ്പെടുന്നു. പ്രതിദിനം രണ്ടു ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസുമാണ് മറ്റു ഫീച്ചറുകള്‍.
3. 397 രൂപ പ്ലാന്‍
397 രൂപയുടെ പ്ലാനില്‍ 150 ദിവസത്തെ വാലിഡിറ്റിയാണ് ഓഫര്‍ ചെയ്യുന്നത്. ഈ പ്ലാനില്‍, ഉപയോക്താക്കള്‍ക്ക് ആദ്യ 30 ദിവസം പരിധിയില്ലാത്ത സൗജന്യ കോളിങ്ങ് ആസ്വദിക്കാം. ഇക്കാലയളവില്‍ സൗജന്യ ദേശീയ റോമിങ്ങും ലഭിക്കും. ആദ്യ ഒരു മാസം ഉപയോക്താക്കള്‍ക്ക് പ്രതിദിനം രണ്ടു ജിബി അതിവേഗ ഡാറ്റയും പ്രതിദിനം 100 സൗജന്യ എസ്എംഎസും ലഭിക്കും.
Content Summary: BSNL with three prepaid plans under Rs 700 with 100 days validity
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !