വളാഞ്ചേരി : കുറ്റിപ്പുറം സബ് ജില്ലാ സ്കൂൾ കലോത്സവം ബുധനാഴ്ച സമാപിക്കും. വളാഞ്ചേരി വി എച്ച് എസ് എസ്, വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ
വെച്ചാണ് കലോത്സവം നടക്കുന്നത്.
കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ 64 ഫലങ്ങൾ പുറത്ത് വന്നപ്പോൾ
216 പോയിന്റുമായി കുറ്റിപ്പുറം ഹയർ സെക്കന്ററി സ്കൂൾ മുന്നേറുന്നു. 204
പോയിന്റുമായി ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനത്താണ്.
ഹൈസ്കൂൾ വിഭാഗത്തിൽ 55 ഫലം വന്നപ്പോൾ 189 പോയിന്റുമായി
ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനത്തും 140 പോയിന്റുമായി കല്ലിങ്ങൽപ്പറമ്പ് രണ്ടാം
രണ്ടാം സ്ഥാനത്തുമാണ്.
യു പി വിഭാഗത്തിൽ 23 ഫലം വന്നപ്പോൾ 55 പോയിന്റുമായി
വളാഞ്ചേരി ടി ആർ കെ യു പി സ്കൂൾ ഒന്നാം സ്ഥാനത്തും 51 പോയിന്റുമായി എ യു പി എസ് മാറാക്കര രണ്ടാം സ്ഥാനത്തും നിൽക്കുകയാണ്.
എൽ പി വിഭാഗത്തിൽ 16 ഫലം വന്നപ്പോൾ കുളമംഗലം എ എൽ പി സ്കൂൾ 46 പോയിന്റുമായി ഒന്നാം സ്ഥാനത്തും 44 പോയിന്റുമായി കരിപ്പോൾ ജി എം എച്ച് എസ് രണ്ടാം സ്ഥാനത്തുമാണ്.
ബുധനാഴ്ച നടക്കുന്ന സമാപനസമ്മേളനം കുറ്റിപ്പുറം സബ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി കെ ഹരീഷ് ഉദ്ഘാടനം ചെയ്യും.
Content Summary: Kuttipuram Upazila Kalotsavam: These are the schools that continue to advance.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !