ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ( ലെൻസ്ഫെഡ് ) ജില്ലാ കൺവെൻഷൻ വളാഞ്ചേരി കാവുംപുറം പാറക്കൽ കൺവെൻഷൻ സെന്ററിൽ നടന്നു.
ബിൽഡിങ് ലേബർ സെസ്സ് പിരിവിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുക..
നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക..
നിർമ്മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കുക..
അസംസ്കൃത നിർമ്മാണ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക..
എന്നീ ആവശ്യങ്ങൾ കൺവെൻഷൻ പ്രമേയം മുഖേന സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലയിലെ തദ്ദേശ വകുപ്പ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
കൺവെൻഷനിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹൈദർ പി സ്വാഗതം പറഞ്ഞു
ജില്ലാ പ്രസിഡണ്ട് അമീർ പാതാരി അധ്യക്ഷത വഹിച്ചു.
ജില്ലാ കറസ്പോണ്ടൻസ് സെക്രട്ടറി നൗഫൽ എ.യു അനുശോചന പ്രമേയം അവതരിപ്പിച്ചു.
കോട്ടക്കൽ മണ്ഡലം എം.എൽ.എ ബഹു: ആബിദ് ഹുസൈൻ തങ്ങൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
തവനൂർ മണ്ഡലം എം.എൽ.എ ബഹു: കെ.ടി. ജലീൽ മുഖ്യാതിഥിയായിരുന്നു.
വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ കൺവെൻഷനിലെ വിശിഷ്ടാതിഥിയായിരുന്നു.
ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്.വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ട്രഷറർ ഗിരീഷ്കുമാർ. ടി പ്രത്യേക പ്രഭാഷണം നടത്തി.
ലെൻസ്ഫെഡ് യൂണിറ്റി കണക്ട് സോഫ്റ്റ്‌വെയർ കൺവെൻഷനിൽ വെച്ച് പ്രവർത്തനസജ്ജമായി.
എം.ഇ.എസ് മെഡിക്കൽ കോളേജ്, കിംസ് അൽഷിഫ ഹോസ്പിറ്റൽ, അബേറ്റ് ഐ ഹോസ്പിറ്റൽ എന്നീ ഹോസ്പിറ്റലുകളുടെ ഹെൽത്ത് പ്രിവിലേജ് ലെൻസ്ഫെഡ് അംഗങ്ങൾക്കായി തുടക്കം കുറിച്ചു.
ഡോ.ഹമീദ് ഫസൽ, അബ്ദുല്ല ഷാക്കിർ, മുഹമ്മദ് ഷെഫ്ഷാഫ് എന്നിവർ സംസാരിച്ചു.
വളാഞ്ചേരി മുൻസിപ്പൽ കൗൺസിൽ അംഗങ്ങളായ റംല മുഹമ്മദ്, ഇ.പി.അച്യുതൻ, ഫൈസൽ തങ്ങൾ, സദാനന്ദൻ കോട്ടീരി എന്നിവരും ലെൻസ്ഫെഡ് നേതാക്കളായ എ. സി മധുസൂദനൻ, മുഹമ്മദ് ഫസൽ കെ.ഇ, സലീൽ കുമാർ.പി.സി,.മുഹമ്മദ് ഇഖ്ബാൽ, ബാലചന്ദ്രൻ.എം, ഗിരീഷ് തോട്ടത്തിൽ, മുരളീധരൻ കെ, സജി. കെ.ബി, സിൽവാൻ ഗ്രൂപ്പ് എം.ഡി. മുസ്തഫ, എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വാർഷിക പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി വി.കെ.എ.റസാക്ക് അവതരിപ്പിച്ചു.
ജില്ലാ ട്രഷറർ ജാഫറലി അറബി സാമ്പത്തിക റിപ്പോർട്ടും, ജില്ലാ വെൽഫെയർ കൺവീനർ നൗഫൽ ബാബുക്ഷേമനിധി റിപ്പോർട്ടും അവതരിപ്പിച്ചു.
അബ്ദുറഹിമാൻ കെ, മോഹന കൃഷ്ണൻ. പി, മുഹമ്മദ് അമീർ. കെ. കെ, നിയാസ് പാറോളി, ജമീർ. വി, സനിൽ നടുവത്ത്,റഹ്മത്തുള്ള. സി, ഹാരിസ്.പി, ശിഹാബ്.എം എന്നിവർ സന്നിഹിതരായി.
വളാഞ്ചേരി ഏരിയ പ്രസിഡന്റ് അബ്ദുൽനാസർ.വി നന്ദി പറഞ്ഞു.
Content Summary: Proud.. Magnificent.. Lensfed Malappuram District Convention was held at Valanchery.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !