'സോപാനാമൃതം 2025' സാംസ്കാരിക സമ്മേളനവും 51 പേരുടെ സോപാന സംഗീതവും എടപ്പാളിൽ.. മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ ഉദ്ഘാടനം ചെയ്യും..

0

എടപ്പാൾ:
 
വട്ടംകുളം പെരിയപ്പുറം ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി സോപനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ 9.30ന് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ 
51 പേരുടെ സോപാനസംഗീതം നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. രാജേഷ് തലക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തും. പഞ്ചവാദ്യകുലപതി കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, തന്ത്രശാസ്ത്രവിശാരദ്അണ്ടലാടി മനക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കലാശ്രീ ഡോ. ചെറുതാഴം കുഞ്ഞിരാമമാരാര്‍, മേളകലാരത്‌നം സന്തോഷ് കൈലാഷ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തും. സിനിമാ പിന്നണി ഗായകന്‍ എടപ്പാള്‍ വിശ്വനാഥ്, സോപാന സംഗീത കലാകാരി ആനമങ്ങാട് ഗിരിജ ബാലകൃഷ്ണന്‍, കഥാപ്രസംഗം കലാകാരി ഭാസുര, ഇടയ്ക്ക കലാകാരന്‍ സുജിത്ത് കോട്ടോല്‍, സിനിമാ നിര്‍മാതാവ് ചട്ടിക്കല്‍ മാധവന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് നേടിയവരെ ആദരിക്കും. സംഘാടക സമിതി ചെയര്‍മാന്‍ കുറുങ്ങാട്ട് മന വാസുദേവന്‍ നമ്പൂതിരി, ജനറല്‍ കണ്‍വീനര്‍ വിജയന്‍ പരിയപ്പുറം, ഭാസ്‌കരന്‍ വട്ടംകുളം, സേപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യം ഡയറക്ടര്‍ സന്തോഷ് ആലങ്കോട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Content Summary: Cultural conference and Sopana music by 51 people in Edappal.. Mattannur Sankarankuttymarar will inaugurate..

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !