വ്യാജ അക്കൗണ്ടുകളിലൂടെ പണം തട്ടിയെടുക്കാനും, ഗുണനിലവാരമില്ലാത്ത ഉല്പന്നങ്ങൾ വിറ്റഴിച്ച് ജനങ്ങളെ പറ്റിക്കാൻ ശ്രമിക്കുന്നവർക്കുമെതിരെ കടുത്ത ജാഗ്രത വേണമെന്നാണ് നിർദ്ദേശം. റിവ്യൂ നോക്കി മാത്രം ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിൽനിന്ന് ഷോപ്പിംഗ് നടത്താതിരിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശം.
‘തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ഓൺലൈൻ വില്പനക്കാർ പല വഴികൾ തേടുന്ന കാലമാണിത്. അതിലൊന്നാണ് വ്യാജ കസ്റ്റമർ റിവ്യൂ. ആളുകളിലേക്ക് തെറ്റായ വിവരങ്ങൾ എത്തിക്കുന്നതാണ് ഇവരുടെ സ്ഥിരം തട്ടിപ്പ്. ഓൺലൈൻ വഴി വാങ്ങിയ ഉൽപന്നങ്ങളെക്കുറിച്ച് ഉപയോക്താക്കൾ നൽകുന്ന വിലയിരുത്തലുകളെ അഥവാ റിവ്യൂകളെ വിശ്വസിച്ചിട്ടാണ് പിന്നീട് നമ്മളിൽ പലരും സാധങ്ങൾ വാങ്ങാറുണ്ട്. റിവ്യൂ നോക്കി മാത്രം ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിൽ നിന്ന് ഷോപ്പിംഗ് നടത്താതിരിക്കുക’ എന്നായിരുന്നു കേരള പോലീസിൻ്റെ മുന്നറിയിപ്പ്.
അതേസമയം യൂട്യൂബർ മാരെ കൂടി നിയന്ത്രിച്ചാൽ നന്നായിരിക്കുമെന്നും ക്വാളിറ്റി ഇല്ലാത്ത വസ്തുകളെ കുറിച്ച് വലിയ പരസ്യങ്ങൾ കൊടുത്തു ജനങ്ങളെ പറ്റിയ്ക്കുന്നുണ്ടെന്നും കമൻ്റുകൾ വരുന്നുണ്ട്. അതിനിടെ ഈമെയിലിൽ സ്റ്റോറേജ് സ്പേസ് തീർന്നതിനാൽ നിങ്ങളുടെ അക്കൗണ്ട് റദ്ദാക്കുമെന്ന പേരിൽ പുതിയതരം തട്ടിപ്പ് ഇറങ്ങിയതായി നേരത്തെ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ജിമെയിൽ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് പുതിയതരം തട്ടിപ്പു നടക്കുന്നതെന്നുമാണ് മുന്നറിയിപ്പ്. അക്കൗണ്ട് റീസ്റ്റോർ ചെയ്യാനായി ഇമെയിലിനോടൊപ്പം ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കത്തിലുള്ളതെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നുമായിരുന്നു നിർദ്ദേശം.
Source:
Content Summary: Kerala Police warns against online shopping
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !