റീലുകൾക്കായി പ്രത്യേക ആപ്പ് പുറത്തിറക്കാനൊരുങ്ങി സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം. ആപ്പ് പുറത്തിറക്കാൻ ആലോചനയുണ്ടെന്ന് കാര്യം ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി ജീവനക്കാരോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അമേരിക്കയിൽ ടിക് ടോക്ക് നേരിടുന്ന അനിശ്ചിതത്വ സാഹചര്യം മുതലെടുത്ത് മെറ്റാ ഉടമസ്ഥതയിലുള്ള കമ്പനി പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ടിക് ടോക്കിന് സമാനമായ വീഡിയോ സ്‌ക്രോളിംഗ് അനുഭവം കൊണ്ടുവരികയെന്നതാണ് ഇൻസ്റ്റഗ്രാമിൻ്റെ ലക്ഷ്യം. പുതിയ പദ്ധതി നടപ്പാക്കുന്നതിലൂടെ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അടുത്തിടെ എഡിറ്റ്‌സ് എന്ന പുതിയ വിഡിയോ എഡിറ്റിങ് ആപ്പും മെറ്റാ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള വിഡിയോ-എഡിറ്റിങ് ആപ്പായ ക്യാപ്കട്ടിന് സമാനമായ എഡിറ്റിങ് ആപ്പ് ഉണ്ടാക്കുക എന്നതാണ് മെറ്റയുടെ ലക്ഷ്യം.
2018 ൽ മെറ്റാ ലാസോ എന്ന പേരിൽ ഒരു വിഡിയോ-ഷെയറിങ് ആപ്പ് പരീക്ഷിച്ചിരുന്നു. ടിക് ടോക്കിനോട് മത്സരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് തുടങ്ങിയത്. എന്നാൽ വിചാരച്ചത്ര ജനശ്രദ്ധ നേടാൻ ആപ്പിന് കഴിഞ്ഞില്ല. തുടർന്ന് കമ്പനി അത് അടച്ചുപൂട്ടുകയായിരുന്നു. അതിനിടെ ഇൻസ്റ്റഗ്രാം ഫീഡിൽ ‘സെൻസിറ്റീവ്, വയലന്റ്’ കണ്ടന്റുകളുടെ അതിപ്രസരമെന്ന് ആരോപിച്ച് ഉപയോക്താക്കൾ രംഗത്തെത്തിയിരുന്നു. സെൻസിറ്റീവ് കണ്ടന്റ് കൺട്രോൾ എനേബിൾ ചെയ്തിട്ടും ഇത്തരം കണ്ടന്റുകൾ ഫീഡുകളിൽ വരുന്നതായാണ് പരാതി ഉയർന്നത്.
എക്‌സിൽ പലരും ഇതിൻ്റെ സ്‌ക്രീൻഷോട്ടുകൾ സഹിതം പങ്കുവെയ്ക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറോ, അൽഗോരിതത്തിൽ മാറ്റങ്ങളോ ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു ഉപയോക്താക്കളിൽ പലരും ചോദ്യം ഉന്നയിച്ചത്.
Content Summary: Instagram now has a separate app for Reels; new update
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !