കോട്ടക്കൽ: കോട്ടക്കൽ, പൊന്മള, കാട്ടിപ്പരുത്തി വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടന സ്വാഗത സംഘ രൂപീകരണം നടന്നു. കോട്ടക്കലിൽ വെച്ച് നടന്ന ചടങ്ങ് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ ഉദ്ഘാടനം ചെയ്തു.
കോട്ടക്കൽ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ ഡോ. ഹനീഷ അദ്ധ്യക്ഷത വഹിച്ചു. പൊന്മള പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കടക്കാടൻ ഷൗക്കത്ത് , നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.ടി അബ്ദു, ടി. കബീർ മാസ്റ്റർ, ഷബ്ന ഷാഹുൽ, ഫൈസൽ തങ്ങൾ കാവുംപുറം, അത്തു വടക്കൻ, ഗോപിനാഥ് കോട്ടക്കൽ, വി.എ റഹ്മാൻ , ഹരിദാസൻ എം.പി , സാജിദ് മങ്ങാട്ടിൽ , സുലൈമാൻ പാറമ്മൽ , സലീം കടക്കാടൻ ,അബ്ദുൽ ബഷീർ കെ, എം.സി ഉണ്ണികൃഷ്ണൻ, പ്രദീപ് കുമാർ കെ, ഷാനവാസ്, ഭൂരേഖതഹസിൽദാർ പ്രസിൽ കെ.കെ, ഡെപ്യൂട്ടി തഹസിൽദാർ വിനോദ്വില്ലേജ് ഓഫീസർമാരായ നിസാം അലി പി.വി
സുലൈമാൻ എ.പി, രാജലക്ഷ്മി എം എന്നിവർ പങ്കെടുത്തു.
മാർച്ച് 8 ന് രാവിലെ 9 മണിക്ക് കാട്ടിപ്പരുത്തി, 11 മണിക്ക് കോട്ടക്കൽ, 12 മണിക്ക് പൊന്മള എന്നിവയുടെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിക്കും. പ്രാദേശിക സ്വാഗത സംഘങ്ങൾ അതത് വില്ലേജുകൾക്ക് കീഴിൽ നടക്കും. 25 ചൊവ്വ 3 വളാഞ്ചേരി 27-ന് 3 മണി പൊന്മള 28 ന 3 മണി കോട്ടക്കൽ നഗരസഭ എന്നിവിടങ്ങളിലാണ് സ്വാഗത സംഘം ചേരുന്നത്.
Content Summary: Inauguration of three village offices in Kottakkal constituency on March 8
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !