കാലവും സമയവും ജീവിത രീതിയും നോക്കിയല്ലാത്ത ഭക്ഷണ സംസ്കാരം മലയാളിയെ ആരോഗ്യ രംഗത്ത് എത്തിച്ച അപകടാവസ്ഥ നാം തിരിച്ചറിയാതെ പോകരുത്. അനുദിനം ജീവിത ശൈലി രോഗികളുടെ എണ്ണം വർദ്ധിച്ചത് ആശങ്കാജനകമാണ്. കിഡ്നി രോഗികൾക്ക് ആശ്വാസമൊരുക്കാൻ ആരംഭിച്ച ഡയാലിസിസ് കേന്ദ്രങ്ങളിൽ ഉൾക്കൊള്ളാനാകാത്ത വിധം രോഗികൾ വർധിച്ചതും തിരിച്ചറിയണം.
കരൾ രോഗികളും ഹൃദ് രോഗികളും ഏറെ വർധിച്ചു. വരുന്ന റംസാൻ കാലത്ത് പൊരിച്ച ഭക്ഷ്യണ സാധനങ്ങൾ മാറ്റി നിർത്തിയാൽ ഇതിന് നല്ല ഫലമുണ്ടാക്കും.
ജീവകാരുണ്യ സംഘടനകൾ രോഗീ ക്ഷേമത്തിനായി പ്രവർത്തിക്കുന്നത് കൊണ്ട് സമൂഹത്തിന് ഏറെ ആശ്വാസകരമാണ്. ഒരു ഡയാലിസ് സെന്റർ ആരംഭിക്കാൻ ലക്ഷ്യമിടുന്ന കരിപ്പോളിയൻസിന്റെ തീരുമാനം ശ്ലാകനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി കരിപ്പോൾ റാഹത് നഗറിൽ സഹൃദയവരായവുടെ പിന്തുണയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം
കരിപ്പോൾ മദ്രസ ഓഡറ്റോറിയത്തിൽ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിപ്പോളിയൻസ് പ്രസിഡന്റ് കുണ്ടിൽ കരീം അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകൻ ഹമീദ് പാറമ്മൽ വിശിഷ്ടാതിഥിയായി.
വാർഡ് മെമ്പർ നെയ്യത്തൂർ അഷ്റഫ് എന്ന കുഞ്ഞുട്ടി കരിപ്പോൾ മഹല്ല് സെക്രട്ടറി സൈത് കരിപ്പോൾ,എൻ.ആലിക്കുട്ടി ഫൈസി, വിപി ഹനീഫ,കെപി മാനു, വിവിധ സന്നദ്ധ സംഘടന പ്രതിനിധികളായ മുഹമ്മദ് ഷഹീൽ തിരുത്തി [അൽജസീറ] ,ഹൈദർ എകെ [ഒന്നാണ് നമ്മൾ കൂട്ടായ്മ],ആബിദ് മേടമ്മൽ[ ഗ്ലാമർ സിറ്റി] ഫാറൂഖ് ഇപി [അൽ തുറാബ്] കെ.ടി അനീഷ് [ഫ്രന്റ്സ്] മനോജ് എന്ന ഉണ്ണി ,അലി ഹസ്സൻ വി, അഷ്റഫ് അഷ്റഫി, കെ.പി കരീം കോയ തങ്ങൾ തുടങ്ങിയർ ആശംസകൾ അറിയിച്ചു.
സെക്രട്ടറി ഷംസുദ്ധീൻ ടിപി സ്വാഗതവും നിർമ്മാണ സമിതി ചെയർമാൻ സമദ് ചോയേക്കാടൻ നന്ദിയും പറഞ്ഞു.
ഭൂമി വാങ്ങി വീട് വെച്ച് കൊടുത്താണ് പദ്ധതി പൂർത്തിയാക്കിയത്. വീട് നിര്‍മാണത്തിന് സേവനം നടത്തിയ സമദ് ചോയേക്കാടൻ,ഒന്നാണ് നമ്മൾ കൂട്ടായ്മ,സിൽവാൻ ഗ്രൂപ്പ്, ഹമീദ് പാറമ്മൽ,കരീം കുണ്ടിൽ, ലത്തീഫ് സിപി, അൽ ജസീറ യൂത്ത് സെന്റർ,കെപിസി ജലീൽ തങ്ങൾ, ലത്തീഫ് തിരുത്തി,മുഹമ്മദ് കുട്ടി കെ.പി,ജാബിർ കെ എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു.
നേരത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തത്തിന്റെ ഭാഗമായി പോത്തുകല്ലിൽ ഒരു വീട് നിര്‍മാണവും ഒരു വീട് നവീകരണവും കരിപ്പോളിലെ വിവിധ സംഘടനകൾ സമാനമായി ചെയ്തിട്ടുണ്ട്. ഒമ്പത് വർഷം പിന്നിട്ടിരിക്കുകയാണ് കരിപ്പോളിയൻസ്.
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !