പുതിയ ആകർഷകമായ ഫീച്ചറുകൾ അവതരിപ്പിച്ച് ഉപയോക്താക്കളെ ഞെട്ടുക്കുകയാണ് വാട്സ്ആപ്പ്. അത്തരത്തിൽ വാട്സ്ആപ്പ് പുതുതായി പുറത്തിറക്കിയ ഒരു ഫാച്ചറാണ് വോയ്‌സ് ട്രാൻസ്‌ക്രിപ്റ്റ്. കഴിഞ്ഞ വർഷം ഫീച്ചറിനെക്കുറിച്ചുള്ള ചില സൂചനകൾ കമ്പനി പുറത്തുവിട്ടെങ്കിലും ഈ വർഷമാണ് അത് നിലവിൽ വന്നത്. വോയ്‌സ് ട്രാൻസ്‌ക്രിപ്റ്റ് എന്നാൽ വാട്സ്ആപ്പിൽ എത്തുന്ന ശബ്ദ സന്ദേശങ്ങൾ ഇനി മുതൽ വായിച്ചെടുക്കാൻ സാധിക്കും.
നിങ്ങൾ വോയ്സ് കേൾക്കാൻ കഴിയാത്ത സാഹചര്യത്തിലാണെങ്കിൽ അതിൽ പറയുന്ന കാര്യങ്ങൾ ടെക്സ്റ്റായി വായിച്ചെടുക്കാൻ ഈ പുതിയ ഫീച്ചറിലൂടെ സാധിക്കുന്നു. ശബ്ദ സന്ദേശം ലഭിക്കുന്നയാൾക്ക് മാത്രമെ അതിന്റെ ട്രാൻസ്‌ക്രിപ്റ്റ് വേർഷൻ കാണാൻ കഴിയുകയുള്ളൂ. ആ വോയ്സ് മെസേജ് അയയ്ച്ച ആളുകൾക്ക് അതിന് കഴിയില്ല. പക്ഷേ മലയാള ഭാഷ നിലവിൽ ഇതിൽ കിട്ടില്ല.
വോയ്‌സ് മെസേജ് ട്രാൻസ്ക്രിപ്ഷനുകൾ കൈകാര്യം ചെയ്യുന്നതിന് ഓട്ടോമാറ്റിക്, മാനുവൽ, നെവർ എന്ന മൂന്ന് ഓപ്ഷനുകളാണ് പുതിയ ഫീച്ചർ വാഗ്ദാനം ചെയ്യുന്നത്. വോയ്‌സ് ട്രാൻസ്‌ക്രിപ്റ്റുകൾ ഫോണിൽ തന്നെയാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അവ എന്റ് ടു എന്റ് എൻക്രിപ്റ്റ് ആണെന്നും കമ്പനി പറഞ്ഞു. വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് ഫീച്ചർ നിങ്ങൾ ഓൺ ചെയ്താൽ മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയുകയുള്ളൂ.
ഈ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം
1. വാട്സാപ്പ് സെറ്റിങ്‌സ് തുറക്കുക
2. Chats തിരഞ്ഞെടുക്കുക
3. വോയ്‌സ് മെസേജ് ട്രാൻസ്ക്രിപ്റ്റ് ഓൺ ചെയ്യുക
4. ഭാഷ തിരഞ്ഞെടുക്കുക. നിലവിൽ മലയാളം ലഭ്യമല്ല.
5. സെറ്റ് അപ്പ് നൗ (Set up now) തിരഞ്ഞെടുക്കുക
നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് പിന്നീട് എപ്പോൾ വേണമെങ്കിലും ഭാഷ മാറ്റാനാവും.
ട്രാൻസ്‌ക്രിപ്റ്റ് എങ്ങനെ കാണാം ?
സെറ്റിങ്‌സിൽ വോയ്‌സ് മെസേജ് ട്രാൻസ്ക്രിപ്റ്റ് ഓൺ ചെയ്യുക. പിന്നീട് നിങ്ങളുടെ ചാറ്റിൽ വരുന്ന ശബ്ദ സന്ദേശങ്ങൾൾക്ക് മേൽ ലോങ് പ്രസ് ചെയ്യുക. ആൻഡ്രോയിഡിൽ ആണെങ്കിൽ മുകളിലുള്ള ത്രീ ഡോട്ട് മെനു തിരഞ്ഞെടുത്ത് Transcribe എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഐഫോണിൽ ലോങ് പ്രസ് ചെയ്താൽ തുറന്നുവരുന്ന മെനുവിൽ ആദ്യം Transcribe ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇത് തിരഞ്ഞെടുത്താൽ ശബ്ദ സന്ദേശത്തിന് താഴെയായി ഈ വോയിസിൻ്റെ ട്രാൻസ്‌ക്രിപ്റ്റ് നിങ്ങൾക്ക് വായിക്കാനാവും. നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ ഇത് ഓഫ് ചെയ്ത് വയ്ക്കാവുന്നതാണ്.
Content Summary: Now you can read and understand voice messages; Here's how to use WhatsApp's voice transcript
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !