റെക്കോർഡിലെത്തിയ വെളുത്തുള്ളി വില താഴേക്കിറങ്ങുന്നു. നവംബറിൽ 450 രൂപ വരെ എത്തിയ വില ഇപ്പോൾ കിലോയ്ക്ക് 100 രൂപയിൽ താഴെയാണ്. മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ വെളുത്തുള്ളി വില ഗുണനിലവാര വ്യത്യാസമനുസരിച്ച് 70 മുതൽ 100 രൂപ വരെയാണ്.
കഴിഞ്ഞ മാസം 400 രൂപ വരെ ഉണ്ടായിരുന്നിടത്ത് നിന്നാണ് ഇത്രവേഗം വിലയിൽ കുറവുണ്ടായത്. മുന്തിയയിനം വെളുത്തുള്ളിക്ക് പോലും വില 120-150 രൂപയാണ്. രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉത്പാദനം മുൻ വർഷത്തേക്കാൾ കുറഞ്ഞതാണ് വില ഉയരാൻ കാരണമായതായി വ്യാപാരികൾ പറയുന്നത്.
വിത്തിനായി ശേഖരിക്കുന്ന ഊട്ടി വെളുത്തുള്ളിക്ക് വില 400 - 600 രൂപയ്ക്ക് മുകളിലെത്തിയതും കർഷകർക്ക് വെല്ലുവിളിയായിരുന്നു. എന്നാല്‍ രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ ഉൽപാദനം കൂടിയതോടെയാണ് വെളുത്തുള്ളി വിലയിടിഞ്ഞത്.
Content Summary: Garlic prices hit record low, drop sharply
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !