മലപ്പുറം: തൃണമൂൽ കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിനെത്തുന്ന പാർട്ടി എം.പിമാരായ ഡെറിക് ഒബ്രയിനും മഹുവ മൊയ്ത്രയും പി.വി.അൻവർ എന്നിവർ ഇന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. രാവിലെ ഒമ്പതോടെയാണ് സംഘം പാണക്കാടെത്തിയത്. തുടർന്ന് തങ്ങളുമായി സംഘം കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയം ചർച്ച ചെയ്തിട്ടില്ലെന്നും സംഘവുമായി സൗഹൃദ സംഭാഷണമാണ് നടത്തിയതെന്നും കൂടിക്കാഴ്ചക്ക് ശേഷം സാദിഖലി തങ്ങൾ അറിയിച്ചു.
തൃണമൂലിനെ യു.ഡി.എഫിൽ ഉൾപെടുത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തൃണമൂൽ ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും കേരളത്തിൽ തെരഞ്ഞെടുപ്പ് വരുമ്പോൾ യു.ഡി.എഫ് ആലോചിച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും തങ്ങൾ പ്രതികരിച്ചു.
Content Summary: Trinamool Congress leaders visited them in Panakkad
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !