ഞെട്ടിച്ച് സ്വര്‍ണവില, ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും 64,000ന് മുകളില്‍

0

ഒരാഴ്ചത്തെ ‘വിശ്രമ’ത്തിന് ശേഷം സ്വര്‍ണവില വീണ്ടും 64,000ന് മുകളിലെത്തി. ഫെബ്രുവരി 27ന് ശേഷം സ്വര്‍ണവില 64,000ന് മുകളിലേക്ക് പോയിട്ടില്ലെന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമായിരുന്നു. ഈ താല്‍ക്കാലിക ആശ്വാസത്തിനാണ് ഇപ്പോള്‍ പരിസമാപ്തിയായത്. ഇന്ന് പവന് 64,080 രൂപയാണ് വില. 560 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം 63,520 രൂപയായിരുന്നു നിരക്ക്. ഗ്രാമിന് എണ്ണായിരം കടന്നു. ഇന്ന് 8010 രൂപയാണ് ഗ്രാമിന്റെ നിരക്ക്. വര്‍ധിച്ചത് 70 രൂപ. 7940 രൂപയായിരുന്നു മുന്‍നിരക്ക്.

ഫെബ്രുവരി 27ന് 64,080 ആയിരുന്നു പവന്റെ നിരക്ക്. ഫെബ്രുവരി 28ന് ഇത് 63,600 ആയി കുറഞ്ഞു. ഫെബ്രുവരി 18ന് ശേഷം ആദ്യമായാണ് അന്ന് സ്വര്‍ണവില 64,000ന് താഴെയെത്തിയത്. 25ന് 64,6400 എന്ന സര്‍വകാല റെക്കോഡിട്ട് ഞെട്ടിച്ചെങ്കിലും, മാസാവസാനം സ്വര്‍ണവിലയില്‍ ചെറുതല്ലാത്ത ആശ്വാസം സമ്മാനിച്ചാണ് ഫെബ്രുവരി വിടവാങ്ങിയത്. അതുകൊണ്ട് തന്നെ വളരെ പ്രതീക്ഷകളോടെയാണ് ആഭരണപ്രേമികള്‍ മാര്‍ച്ചിനെ വരവേറ്റത്. മാര്‍ച്ചിലെ ആദ്യ ദിനം തന്നെ ശുഭസൂചനയുടേതായിരുന്നു. ഗ്രാമിന് അന്ന് 80 രൂപ കുറഞ്ഞ് 63,520 ആയിരുന്നു. തുടര്‍ന്ന് തുടര്‍ച്ചയായ മൂന്ന് ദിവസം വ്യാപാരം പുരോഗമിച്ചത് ഇതേ നിരക്കില്‍ തന്നെയായിരുന്നു. എന്നാല്‍ വീണ്ടും സ്വര്‍ണവില 64,000ന് മുകളിലേക്ക് കുതിക്കുന്നത് ആശങ്കയാണ്.

Content Summary: Gold price shocked, rises above 64,000 again after a week

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !