കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. ഏഴാം ക്ലാസുകാരിയായ സഹോദരിയെയാണ് വിദ്യാർഥി ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥി ലഹരിക്ക് അടിമയാണെന്നും വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന ആളാണെന്നും പോലീസ് പറയുന്നു.
2024 ഡിസംബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി ഭയന്ന് വീട്ടുകാരോട് കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് സ്വകാര്യഭാഗത്ത് വേദന ഉണ്ടായതിനെ തുടർന്നാണ് കുട്ടി കൂട്ടുകാരിയോട് വിവരം പറയുന്നതും സംഭവം പുറത്തറിയുന്നതും. തുടർന്ന് സഹപാഠി അധ്യാപകരെ വിവരം അറിയിച്ചു. സ്‌കൂൾ അധികൃതർ സംഭവം ശിശുക്ഷേമ സമിതിയിൽ അറിയിക്കുകയും തുടർന്ന് ശിശുക്ഷേമ സമിതി പോലീസിൽ പരാതി നൽകുകയുമായിരുന്നു.
സംഭവത്തിൽ പാലാരിവട്ടം പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കേസിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതിസ്ഥാനത്ത് പ്രായപൂർത്തിയാകാത്തയാൾ ആയതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യൂസി) പോലീസ് റിപ്പോർട്ട് കൈമാറും.
Content Summary: Complaint alleges that a ninth-grade student molested his seventh-grade sister
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !