കോഴിക്കോട്: താമരശ്ശേരിയിൽ സംഘർഷത്തിനിടെ വിദ്യാർത്ഥി മരിച്ച സംഭവം ഞെട്ടിക്കുന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് ചാറ്റ് വോയ്സ് പുറത്ത്. സംഘർഷത്തിന് ശേഷം അക്രമി സംഘത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ ശബ്ദ സന്ദേശം അടങ്ങുന്ന ഇന്‍സ്റ്റഗ്രം ഗ്രൂപ്പ് ചാറ്റ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കുമെന്നും, അവന്റെ കണ്ണ് ഇപ്പോള്‍ ഇല്ലെന്നും സംഘർഷത്തിന് ശേഷം അക്രമിച്ച ഒരു വിദ്യാർത്ഥികള്‍ ചാറ്റില്‍ പറയുന്നു. കൂട്ടത്തല്ലിൽ മരിച്ചാല്‍ പൊലീസ് കേസെടുക്കില്ലെന്ന് പറയുന്ന മറ്റൊരു വിദ്യാർത്ഥിയുടെ ശബ്ദവും ഇക്കൂട്ടത്തിലുണ്ട്.
മുഹമ്മദ് ഷഹബാസിനെ ആക്രമിച്ചത് ആസൂത്രിതമായിട്ടാണ് എന്നതിനുള്ള തെളിവുകളാണ് പുറത്ത് വരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് അക്രമണ ആഹ്വാനം നല്‍കിയത്. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ വിദ്യാര്‍ത്ഥികള്‍ അയച്ച ഓഡിയോ സന്ദേശമണ് പുറത്ത് വന്നത്. എളേറ്റില്‍ വട്ടോളി ഹയര്‍ സെക്കന്‍ററി സ്കൂള്‍ കുട്ടികളുടെ ഗ്രൂപ്പിലാണ് സന്ദേശമെത്തിയത്. തിരിച്ചടിക്കാനായി എല്ലാവരും ട്യൂഷന്‍ സെന്‍ററിന് സമീപം എത്താനായിരുന്നു ആഹ്വാനം.
ഷഹബാസിനെ അക്രമിച്ചത് ആയുധമുപയോഗിച്ചെന്ന് ഉമ്മ കെ പി റംസീന പറയുന്നു. മുതിര്‍ന്നവരും സംഘത്തിലുണ്ടായിരുന്നു. ഷഹബാസിന്‍റെ സുഹൃത്തുക്കളാണ് ഇക്കാര്യം പറഞ്ഞത് മുഹമ്മദ് ഷഹബാസിന്‍റെ ഉമ്മ കെ പി റംസീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഷഹാബിസിനെ മർദിച്ച കുട്ടി ക്ഷമാപണം നടത്തി സന്ദേശമയച്ചു. ഇനിയൊരു ഉമ്മക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കര്‍ശന നടപടി ഉണ്ടാകണമെന്നും ഉമ്മ പറഞ്ഞു. ഷഹബാസിന്‍റെ ഫോണിലേക്കാണ് അക്രമിച്ച കുട്ടിയുടെ ക്ഷമാപണ സന്ദേശമയച്ചത്. സംഭവിച്ചതില്‍ പൊരുത്തപ്പെടണമെന്ന് ശബ്ദ സന്ദേശം.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: 'If you say you will kill Shahbaz, you will kill him'; Shocking audio message released regarding student's death
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !