സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബാഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി യുവതിയുമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിക്കുകയും വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകുകയും ചെയ്ത ശേഷം രണ്ട് വർഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകൾ പകർത്തുകയും ഇത് സോഷ്യൽ മീഡിയ വഴി പുറത്ത് വിടുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയുമായിരുന്നു.
യുവതിയുടെ പരാതിയിൽ കേസെടുത്ത മലപ്പുറം പൊലീസ് നടത്തിയ അന്വഷണത്തിലാണ് കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി വിദേശത്തേക്ക് പോയ പ്രതിയെ ബാംഗ്ലൂർ എയർപോർട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഇൻസ്പെക്ടർ പി വിഷ്ണുവിൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.എസ്ഐ പ്രിയ ൻ എസ് കെ,എഎസ്ഐ തുളസി പോലീസുകാരായ ദ്വിദീഷ്,മനുദാസ് രാമചന്ദ്രൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. നിയമനടപടികൾക്ക് ശേഷം പ്രതിയെ ഇന്ന് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Vlogger Junaid arrested for raping girl after meeting her on social media
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !