ഗസല്‍ ഗായകരായ റാസ-ബീഗം ദമ്പതിമാർ വേര്‍പിരിഞ്ഞു

0


'ഓമലാളെ നിന്നെയോര്‍ത്ത്...' എന്ന ഗാനത്തിലൂടെയാണ് റാസ ബീഗം ദമ്പതികള്‍ ശ്രദ്ധേയരായി മാറുന്നത്.

പാട്ടും പ്രണയവും പറഞ്ഞ് യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയ ഗസല്‍ ഗായകരായ റാസ-ബീഗം ദമ്പതിമാർ വേർപിരിഞ്ഞു. റാസ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വേദികളില്‍ ഒരുമിച്ച് എത്താറുണ്ടായിരുന്നെങ്കിലും ദമ്പതികള്‍ എന്ന നിലയില്‍ വേർപിരിഞ്ഞിട്ട് നാളുകള്‍ ഏറെയായെന്നാണ് അദ്ദേഹം പറയുന്നത്. ഒരു ന്യൂസ് ചാനലിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റാസ.

സംഗീതത്തില്‍ ജീവിതത്തിലും രണ്ടുംപേരും ഒരുമിച്ച് ഇന്‍വോള്‍വ് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടര വർഷത്തോളമായി ജീവിതത്തില്‍ രണ്ടുപേരും എന്തായാലും ഇന്‍വോള്‍വ് ചെയ്യുന്നില്ല. പാട്ടുകള്‍ ഒരുമിച്ച് പാടാറുണ്ടായിരുന്നു. എന്നാല്‍ ആറ് മാസത്തോളമായി കരിയറിലും ഒരുമിച്ചില്ല. അതിന് അപ്പുറത്ത് കൂടുതല്‍ വിവരങ്ങളൊന്നും പങ്കുവെക്കാനില്ല.


പാടിയ പാട്ടുകള്‍ എല്ലാം തന്നെ ആളുകള്‍ക്ക് വളരെയേറെ പ്രിയപ്പെട്ടതായതുകൊണ്ട് എന്താണ് ഒന്നിച്ച് കാണാത്തതെന്ന ചോദ്യം ആളുകള്‍ക്ക് ഉണ്ടാകും. ആ സമയത്ത് വളരെ ജനുവിനോടെ തന്നെയാണ് പാടിയത്. അത് ലൈവിലായാലും നമ്മുടെ പ്രൊഡക്ഷനിലായാലും. ആ സമയം അങ്ങനെ കഴിഞ്ഞു. ആ കോമ്പോ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു. ഇനി അത് ഉണ്ടാകില്ല, രണ്ടുപേരും സോളോ ആയിട്ട് തന്നെയാണ് പോകുന്നത്.

ബീഗ് ബീഗത്തിന്റെതായ രീതിയിലും ഞാന്‍ എന്റേതായ രീതിയിലും തീരുമാനിക്കും. ഇത്തരമൊരു തീരുമാനം വളരെ എളുപ്പത്തില്‍ തന്നെ ആളുകള്‍ എടുക്കുന്നത് ആണല്ലോ? അതുപോലെ തന്നെ തികച്ചും വ്യക്തിപരമാണ്. ബീഗത്തിനോട് എല്ലാവിധ ബഹുമാനവും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ കരിയറിലും ജീവിതത്തിലും പഴയത് പോലെ ഇന്‍വോള്‍വ് ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്. മകളുടെ കാര്യത്തില്‍ നല്ല പോലെ ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.


രണ്ടുപേർക്കും ഒരുമിച്ച് ചെയ്യാന്‍ കഴിയുന്നില്ലെന്നതില്‍ സങ്കടമുണ്ട്. എന്നാല്‍ തന്നെയും ഇതൊക്കെ ഒരോ കാലഘട്ടത്തില്‍ വരുന്നതാണ്. ജീവിതത്തില്‍ പല കാര്യങ്ങളും ഇങ്ങനെ വന്ന് പോയിക്കൊണ്ടിരിക്കും. ചെറിയ ജീവിതമാണ്. അതിന് ഇടയില്‍ ഭൂമിയിലെ നമ്മുടെ റോള്‍ തിരിച്ചറിഞ്ഞ് അത് നിർവ്വഹിക്കുക, ആളുകള്‍ക്ക് അതില്‍ സമാധാനം കണ്ടെത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍ സന്തോഷം എന്നേയുള്ളുവെന്നും റാസ കൂട്ടിച്ചേർത്തു.

'ഓമലാളെ നിന്നെയോര്‍ത്ത്...' എന്ന ഗാനത്തിലൂടെയാണ് റാസ ബീഗം ദമ്പതികള്‍ ശ്രദ്ധേയരായി മാറുന്നത്. സുഹൃത്തായ യൂനുസ് സലിം എഴുതിയ 'ഓമലാളെ നിന്നെയോര്‍ത്ത്...' എന്ന ഗാനത്തിന് റാസ സംഗീതം നല്‍കി റാസയും ബീഗവും ചേര്‍ന്ന് ആലപിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. വലിയ സ്വീകാര്യതയായിരുന്നു ഗാനത്തിന് ലഭിച്ചത്.ഇതോടെ ഇരുവരേയും തേടി നിരവധി പരിപാടികള്‍ എത്തി തുടങ്ങി.

Content Summary: Ghazal singers Raza-Begum split up

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !