കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ മാമത്ത് ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്.
മാമത്ത് എത്തിയപ്പോൾ ബസിന്റെ താഴ്‌ഭാഗത്തുനിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ ബസ് നിർത്തുകയും യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ അടിയിൽ നിന്ന് തീ പടരാനും തുടങ്ങി. പിന്നാലെ അഗ്നിരക്ഷാസേനയെ വിവരമറിച്ചു. തീ അണച്ചതായാണ് വിവരം. 30 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കെഎസ്‌ആർടിസി അന്വേഷണം ആരംഭിച്ചു.
Content Summary: KSRTC Swift bus catches fire; 30 passengers were on board
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !