Trending Topic: Latest

വേടന് കഞ്ചാവ് കേസിൽ ജാമ്യം; കുരുക്കായത് പുലിപ്പല്ല് മാല, വനംവകുപ്പിന് കൈമാറി

0
കൊച്ചിയിലെ ഫ്ളാറ്റിൽ നിന്നും കഞ്ചാവ് കണ്ടെടുത്തതിനെ തുടർന്ന് പിടിയിലായ റാപ്പർ വേടനെ(ഹിരണ്‍ദാസ് മുരളി) വനംവകുപ്പിന് കൈമാറി. പുലിപ്പല്ല് കൈവശം വെച്ച സംഭവത്തിലാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസിൻ്റെ നടപടി. ഇന്ന് വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ കോടനാട്ടെ ഓഫീസിൽ വേടനെ പാർപ്പിക്കും.


ലഹരി ഉപയോഗിച്ചെന്ന് വേടൻ സമ്മതിച്ചതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിലും വേടൻ ഇത് സ്ഥിരീകരിച്ചു. തന്നെ ആരും കുടുക്കിയതല്ലെന്നും കേസുകൾക്ക് പിന്നിൽ ഗൂഢാലോചനയില്ലെന്നും വേടൻ പ്രതികരിച്ചു.

അതേസമയം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ വേടനെ പൊലീസ് ജാമ്യത്തിൽ വിട്ടു. ആറ് ഗ്രാം കഞ്ചാവായിരുന്നു ഫ്ളാറ്റിൽ നിന്ന് കണ്ടെടുത്തിരുന്നത്. എന്നാൽ വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയ കേസിൽ തത്കാലം കേസെടുക്കില്ല. എന്നാൽ ജാമ്യം ലഭിക്കുന്നതും അല്ലാത്തതുമായ വകുപ്പുകൾ വേടനെതിരെ ചുമത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പുലിപ്പല്ല് കോർത്ത മാല ഉപയോഗിച്ച സംഭവത്തിലാണ് വേടനെ വനം വകുപ്പ് കസ്റ്റഡിയിൽ എടുക്കുന്നത്. പുലിപ്പല്ല് മാല തമിഴ്‌നാട്ടിൽ നിന്നുള്ള ആരാധകനാണ് നൽകിയതെന്നും ഇയാൾക്ക് മലേഷ്യയിൽ നിന്നുള്ള പ്രവാസിയാണ് ഇത് നൽകിയതെന്നുമാണ് വിവരം. വന്യജീവിയായ പുലിയുടെ പല്ല് കൈവശം വെക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്

കേസിൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടികളെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. നാളെ രാവിലെ 11 മണിയോടെ വേടനെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും.

ഇന്ന് രാവിലെയാണ് വേടൻ്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തിയത്. ടീമംഗങ്ങൾ പരിശീലനത്തിന് ഉപയോഗിക്കുന്ന ഫ്ലാറ്റാണിത്. വേടനടക്കം ഒൻപത് പേർ ഇന്നലെ രാത്രിയിലെ പരിപാടിക്ക് ശേഷം ഫ്ലാറ്റിൽ മടങ്ങിയെത്തിയതായിരുന്നു. പൊലീസ് പരിശോധനയിൽ ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണെന്നും സംഘാംഗങ്ങള്‍ക്ക് നൽകാനുള്ളതാണെന്നുമാണ് വേടൻ പോലീസിനോട് പറഞ്ഞു.

കൊച്ചിയിലെ ഫ്ളാറ്റിൽ നിന്നും കഞ്ചാവ് കണ്ടെടുത്തതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ സംസ്ഥാന സർക്കാർ വാർഷികാഘോഷ പരിപാടിയിൽ നിന്ന് റാപ്പർ വേടനെ ഒഴിവാക്കിയിട്ടുണ്ട്.

തൻ്റെ പല വേദികളിലും ലഹരിക്കെതിരെ വേടൻ പഞ്ച് ഡയലോഗുകൾ നടത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കഞ്ചാവുമായി പിടിയിലാകുന്നത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് വേടന്‍റെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. തുടര്‍ന്ന് കഞ്ചാവ് പിടിച്ചെടുത്തതോടെ വേടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആറന്മുള സ്വദേശി വിനായക് മോഹൻ, തിരുവനന്തപുരം കൈമനം സ്വദേശി വൈഷ്ണവ് ജി.പിള്ള, സഹോദരൻ വിഗ്നേഷ് ജി.പിള്ള, പെരിന്തൽമണ്ണ സ്വദേശി ജാഫർ, തൃശൂർ പറളിക്കാട് സ്വദേശി കശ്യപ് ഭാസ്കർ, നോർത്ത് പറവൂർ സ്വദേശി  വിഷ്ണു കെ.വി, കോട്ടയം മീനടം സ്വദേശി വിമൽ സി.റോയ്, മാള സ്വദേശി ഹേമന്ത് വി.എസ് എന്നിവരാണ് വേടനൊപ്പം അറസ്റ്റിലായ സംഘാംഗങ്ങൾ.


Content Summary: Poacher granted bail in ganja case; Tiger tooth necklace found in his possession handed over to the forest department

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !