Trending Topic: Latest

പ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് സ്‌കീം (പിഎംഐഎസ്) 2025 ന് അപേക്ഷിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി

0
പ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് സ്‌കീം (പിഎംഐഎസ്) 2025ന് അപേക്ഷിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി. ഏപ്രിൽ 22വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. രാജ്യത്തെ മികച്ച 500 കമ്പനികളിൽ 12 മാസത്തെ ഇന്റേൺഷിപ്പ് അവസരങ്ങളാണ് ഈ സ്‌കീം ഒരുക്കുന്നത്. ഈ കാലയളവിൽ ഓരോ ഇന്റേണിനും പ്രതിമാസം 5,000 രൂപ വീതം സ്റ്റൈപൻഡ് ലഭിക്കും. 21നും 24നും ഇടയില്‍ പ്രായമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കോര്‍പ്പറേറ്റ് കാര്യ മന്ത്രായലമാണ് പിഎംഐഎസ് സ്ക്രീമിലൂടെ ഇൻ്റേൺഷിപ്പ് സൗകര്യം ഒരുക്കുന്നത്.


10-ാം ക്ലാസ് അല്ലെങ്കില്‍ 12-ാം ക്ലാസ് യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്കും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവർക്കും ഈ പദ്ധതി മുഖേന ഇൻറേൺഷിപ്പിന് അപേക്ഷിക്കാം. 8 ലക്ഷത്തിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക. അതുപോലെ തന്നെ പ്രൊഫഷണൽ ബിരുദധാരികൾ, ബി.ടെക്, എംബിഎ, സിഎ തുടങ്ങിയവ പഠിച്ച ഉദ്യോഗാർത്ഥികൾക്ക് എന്നിവർക്ക് പിഎം ഇന്റേൺഷിപ്പ് സ്കീമിന് അപേക്ഷിക്കാൻ കഴിയില്ല. കൂടുതൽ വിശദാംശങ്ങൾക്ക് pminternship.mca.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

പിഎം ഇന്റേൺഷിപ് സ്കീമിന് എങ്ങനെ അപേക്ഷിക്കാം?

  • പിഎം ഇന്റേൺഷിപ് സ്‌കീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ pminternship.mca.gov.in സന്ദര്‍ശിക്കുക.
  • തുറന്ന് വരുന്ന പേജിൽ കാണുന്ന ‘PM Internship Scheme 2025 registration forms’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ നൽകി പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.
  • ഇനി ലോഗിൻ ചെയ്ത ശേഷം വിശദാംശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നല്‍കി അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • തുടർന്ന് ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, സമീപകാല പാസ്‌പോര്‍ട്ട് സൈസ്ഫോട്ടോ എന്നിവ കൂടി സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കുക. 
അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും കൂടുതൽ വിശദാംശങ്ങൾക്കും [email protected] എന്ന ഇമെയിൽ ഐഡിയിലോ, 1800 11 6090 എന്നീ നമ്പറിലോ അധികൃതരുമായി ബന്ധപ്പെടാം.

Content Summary: Last date to apply for Prime Minister's Internship Scheme (PMIS) 2025 extended again

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !