Trending Topic: Latest

ഇന്ന് പെസഹവ്യാഴം; പ്രാർത്ഥനയോടെ ക്രൈസ്തവർ

0

ക്രിസ്തുദേവന്റെ അന്ത്യ അന്താഴത്തിന്റെ ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴാഴ്ചയായി ആചരിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടക്കും. യേശുക്രിസ്തു പന്ത്രണ്ട് ശിഷ്യന്മാരുടെ കാൽ കഴുകിയതിന്റെ സ്മരണയ്ക്കായി കാൽ കഴുകൽ ശുശ്രൂഷകളുമുണ്ടാകും.

‘കടന്നുപോകൽ’ എന്നാണ് പെസഹ എന്ന വാക്കിനർത്ഥം. യേശുനാഥൻ സ്വയം അപ്പവും വീഞ്ഞുമായി മാറി ശിഷ്യന്മാർക്ക് വിഭജിച്ച് നൽകുകയും, താഴ്മയുടെയും വിനയത്തിന്റെയും അടയാളമായി ശിഷ്യന്മാരുടെ കാൽ കഴുകിയതും, വിശുദ്ധ കുർബാന ഔദ്യോ​ഗികമായി പ്രഖ്യാപിച്ചതും ഇന്നേ ദിവസമാണ്.

യേശുദേവന്‍ കുരിശില്‍ മരിക്കുന്നതിനു മുന്‍പ് തന്റെ 12 ശിഷ്യന്‍മാര്‍ക്കുമായി വിരുന്നൊരുക്കി. ഇതിനെ അന്ത്യ അത്താഴമെന്നാണ് പറയുന്നത്. അത്താഴ സമയത്ത് യേശു ശിഷ്യന്‍മാരുടെ പാദം കഴുകി ചുംബിച്ചു. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍ എന്ന കല്‍പ്പന നല്‍കി കൊണ്ടാണ് യേശു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയത്.

അന്ത്യ അത്താഴത്തിനിടയിലാണ് ക്രിസ്തു കുര്‍ബാന സ്ഥാപിച്ചതെന്നാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്. അന്ത്യ അത്താഴ വേളയില്‍ അപ്പം മുറിച്ച് യേശു ശിഷ്യന്‍മാര്‍ക്ക് നല്‍കി. അതുപോലെ വീഞ്ഞും പങ്കുവെച്ചു. ഈ ഓര്‍മയ്ക്കാണ് ക്രൈസ്തവര്‍ കുര്‍ബാന അര്‍പ്പിക്കുന്നതും കുര്‍ബാന മധ്യേ പുരോഹിതന്‍ അപ്പം മുറിക്കുന്നതും.

ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.

ക്രൈസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ഥനകള്‍ ആരംഭിക്കും. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓര്‍മ്മയ്ക്ക് കാല്‍കഴുകല്‍ ശുശ്രൂഷ ദേവാലയങ്ങളില്‍ നടക്കും. തെരെഞ്ഞെടുക്കപ്പെടുന്ന 12പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടുള്ളത്.

പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകിട്ടോ രാത്രിയോ ആയിരിക്കും നടക്കുക. ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. വീട്ടിലെ ഏറ്റവും പ്രായമുള്ള ആള്‍ അപ്പം മുറിച്ച് വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് നല്‍കുന്നതാണ് അപ്പം മുറിക്കല്‍ ചടങ്ങ്.

Content Summary: Today is Maundy Thursday; Christians pray

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !