യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്. യൂസ്ഡ് കാര്‍ ഷോറൂമുകള്‍ വഴി വിറ്റഴിക്കപ്പെടുന്ന വാഹനങ്ങള്‍ സംബന്ധിച്ച് കൃത്യത ഉറപ്പുവരുത്താനാണിത്. ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും വിശദവിവരങ്ങള്‍ ഷോറൂം ഉടമകള്‍ സൂക്ഷിക്കുന്നില്ലെന്ന കണ്ടെത്തലിലാണ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നത്.
യൂസ്ഡ് കാര്‍ ഷോറൂം ഉടമകള്‍ ലൈസന്‍സ് എടുക്കണമെന്ന് കാട്ടി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഷോറൂമുകളില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ നിരവധി ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വാഹനങ്ങളുടെ കൃത്യമായ രേഖകള്‍ സൂക്ഷിക്കാത്തതിനാല്‍ ഇത്തരം വാഹനങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും സംശയമുണ്ട്.
Content Summary: Motor Vehicles Department makes licenses mandatory for used car showrooms
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !