Trending Topic: Latest

'വിനയം കൊണ്ടും സ്‌നേഹം കൊണ്ടും ലോകത്തെ കീഴടക്കിയ അപൂർവ പ്രതിഭ': മാർപാപ്പയുടെ ഓർമയില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

0

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം അങ്ങേയറ്റത്തെ ദുഃഖത്തോടെയും വേദനയോടെയുമാണ് ലോകം ശ്രവിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. 'ലോകത്തെ വിനയം കൊണ്ടും സ്‌നേഹം കൊണ്ടും കീഴടക്കിയ അപൂര്‍വം പ്രതിഭകളില്‍ ഒരാളായിരുന്നു മാര്‍പാപ്പ. അദ്ദേഹവുമായി ഏതാനും മാസങ്ങള്‍ക്കു മുമ്പ് വത്തിക്കാനില്‍ കൂടിക്കാഴ്‌ച നടത്തുവാന്‍ കഴിഞ്ഞു. ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് വത്തിക്കാനില്‍ നടന്ന ലോക മതസമ്മേളനത്തില്‍ വച്ചായിരുന്നു മാര്‍പാപ്പയുമായി കൂടിക്കാഴ്‌ച നടത്തിയത്.

പോപ്പിന്‍റെ സാന്നിധ്യം പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് വത്തിക്കാനില്‍ പരിപാടി സംഘടിപ്പിച്ചത്. കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് സ്‌നേഹനിര്‍ഭരമായ സ്വീകരണമാണ് അന്ന് വത്തിക്കാനില്‍ ലഭിച്ചത്. മാര്‍പാപ്പയുടെ അരമനയുടെ തൊട്ടടുത്ത് തന്നെയുള്ള ഹാളില്‍ വച്ചായിരുന്നു മീറ്റിങ്.

സാധാരണ വിദേശ പ്രതിനിധികള്‍ എത്തിയാല്‍ വേറെ ഹാളുകളില്‍ വച്ച് ആകും പരിപാടികള്‍ നടക്കുക. പക്ഷേ സര്‍വമത സമ്മേളനത്തിന് അരമനയുടെ തൊട്ടടുത്ത് തന്നെയുള്ള ഹാളില്‍ സൗകര്യം ചെയ്‌ത് തരികയായിരുന്നു. സമ്മേളനത്തില്‍ മാര്‍പാപ്പ എത്തുകയും ഏറെ സമയം ചെലവഴിക്കുകയും ചെയ്‌തു. അന്നും ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.

പക്ഷേ അതൊന്നും മുഖത്ത് പ്രകടമായിരുന്നില്ല. വളരെ പ്രസന്ന ഭാവത്തോടെയാണ് അദ്ദേഹം ഞങ്ങളോടൊപ്പം ചെലവഴിച്ചത്. ഏകദേശം രണ്ടുമണിക്കൂറോളം അദ്ദേഹം സമ്മേളന പ്രതിനിധികള്‍ക്കൊപ്പം ഇരുന്നു. സാധാരണ അദ്ദേഹം ദീര്‍ഘസമയം പരിപാടികളില്‍ പങ്കെടുക്കാറില്ല.

പക്ഷേ ഞങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്നുള്ള പ്രത്യേക പരിഗണന കൊണ്ടുതന്നെയാണ് അദ്ദേഹം ഞങ്ങള്‍ക്കൊപ്പം കൂടുതല്‍ സയമം ചെലവഴിച്ചത്. കേരളത്തിലെ ബഹുസ്വര സമൂഹത്തെക്കുറിച്ച് അദ്ദേഹത്തിന് പ്രത്യേക ബോധ്യം ഉണ്ടായിരുന്നു. ആ ബോധ്യം കേരളീയ സമൂഹത്തോടുള്ള സൗഹൃമായി അദ്ദേഹം പങ്കുവച്ചു. അദ്ദേഹത്തിന്‍റെ സ്‌നേഹവും സൗഹൃദവും മാനവീയമായ കാഴ്‌ചപ്പാടും അദ്ദേഹത്തിന്‍റെ പ്രസംഗത്തിലൂടെ ഞങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെട്ടു.

ലോക സമൂഹത്തില്‍ ഉണ്ടാകേണ്ടതായ പാരസ്‌പര്യത്തെ കുറിച്ചാണ് അദ്ദേഹം കൂടുതല്‍ സംസാരിച്ചത്. അദ്ദേഹത്തിന് ഇന്ത്യയെക്കുറിച്ച് വലിയ മമത ഉണ്ടായിരുന്നു. ഇന്ത്യയുടെ വൈവിധ്യവും വിവിധ ജാതി ജനവിഭാഗങ്ങള്‍ ഒരുമിച്ച് ജീവിക്കുന്ന പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. നാനാത്വത്തില്‍ ഏകത്വം ആണ് ഇന്ത്യ വേറിട്ട് നിര്‍ത്തുന്നത്. നാനാത്വത്തില്‍ ഏകത്വത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു സംസാരിക്കുകയുണ്ടായി.

വിവിധ മതവിഭാഗങ്ങള്‍ ഇവിടെ ഒരുമയോടെ ജീവിക്കുന്നത് അദ്ദേഹം എടുത്തുപറഞ്ഞു. ഗാന്ധിജിയുടെ സന്ദേശങ്ങള്‍ അദ്ദേഹം പ്രസംഗത്തില്‍ പങ്കുവച്ചു. ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധികള്‍ ആണെന്ന് അറിഞ്ഞപ്പോള്‍ തന്നെ നിങ്ങളെല്ലാവരും പുഞ്ചിരിച്ചിരിക്കണം, ചിരിച്ചുകൊണ്ട് തുടങ്ങാം എന്ന് ആണ് അദ്ദേഹം ആദ്യം പറഞ്ഞത്.

ശ്രീനാരായണ ജയന്തിയോടനുബന്ധിച്ച് പരിപാടി ആയതിനാല്‍ കേരളത്തില്‍ നിന്നും നിരവധി പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. സംഭാഷണത്തിലുടനീളം മാര്‍പാപ്പ കേരളത്തെക്കുറിച്ച് വര്‍ണിച്ചു. കേരളത്തിന്‍റെ പ്രകൃതി സൗന്ദര്യവും കേരളീയ സമൂഹത്തിന്‍റെ സൗഹൃദവും അദ്ദേഹം പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. വത്തിക്കാനില്‍ താമസിക്കുന്ന മലയളികളായ കുട്ടികള്‍ മാര്‍പാപ്പയെ സ്വാഗതം ചെയ്‌തുകൊണ്ട് അവിടെ ഒരു സ്വാഗത ഗാനം ആലപിച്ചിരുന്നു. മാര്‍പാപ്പ ആ ഗാനം ശ്രദ്ധാപൂര്‍വം കേള്‍ക്കുകയുണ്ടായി.

ഗാനം ആലപിച്ച കുട്ടികളെ അടുത്ത് വിളിച്ച് പ്രോത്സാഹിപ്പിക്കുകയും അവരുടെ ഓട്ടോഗ്രാഫില്‍ ഒപ്പുവച്ചു കൊടുക്കുകയും ചെയ്‌ത കാഴ്‌ച ഏറെ ഹൃദ്യമായിരുന്നു. എല്ലാകാലത്തും മാനവികതയെ കുറിച്ചാണ് മാര്‍പാപ്പ പറഞ്ഞിട്ടുള്ളത് മനുഷ്യസ്‌നേഹത്തെ കുറിച്ചാണ് പഠിപ്പിച്ചിട്ടുള്ളത്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന തദ്ദേശീയമായ അക്രമങ്ങള്‍ക്കെതിരെയും അദ്ദേഹം സംസാരിച്ചിരുന്നു. അവിടെയൊക്കെ തന്നെ മനുഷ്യ സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പലസ്‌തീനിലെ സമൂഹത്തിനെതിരെ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിനെ അദ്ദേഹം എപ്പോഴും വിമര്‍ശിച്ചു. ലോകത്ത് സമാധാനത്തിന്‍റെ സന്ദേശമാണ് അദ്ദേഹം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചത്. അദ്ദേഹത്തിന്‍റെ ജീവിതം കടന്നു പോയിരിക്കുന്നു. പക്ഷേ അദ്ദേഹം പുലര്‍ത്തി പോന്നിട്ടുള്ള മൂല്യങ്ങളും ആശയങ്ങളും എന്നും ഇവിടെ നിലനില്‍ക്കുക തന്നെ ചെയ്യും. അതിനു പിന്തുണ നല്‍കുകയാണ് പൊതുസമൂഹത്തിന്‍റെ കടമ.

വത്തിക്കാനില്‍ ഗ്രാന്‍ഡ് മോസ്‌ക് ഉണ്ട്. വലിയ മുസ്‌ലിം ആരാധനാലയമാണ്. സൗദി രാജാവും ആ കാലഘട്ടത്തിലെ പോപ്പും സഹകരിച്ചാണ് ആ പള്ളി അവിടെ നിര്‍മ്മിച്ചിട്ടുള്ളത്. പോപ്പിന്‍റെ ആശിര്‍വാദത്തോട് കൂടിയാണ് ആ പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഗ്രാൻഡ് മോസ്‌കില്‍ സര്‍വമത സഭയുണ്ട്. അവിടെ എപ്പോഴും സംവാദങ്ങള്‍ നടക്കും. വത്തിക്കാനില്‍ പ്രത്യേക പരിപാടികളില്‍ നടക്കുമ്പോള്‍ നഗരം മുഴുവന്‍ അലങ്കരിക്കും. മുസ്ലിം പള്ളിയും പരിസരങ്ങളും അതിനൊപ്പം അലങ്കരിക്കാറുണ്ട്. റോം ഗവണ്‍മെന്‍റിന്‍റെ സഹായത്തോടെയാണ് പള്ളിയുടെ നവീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.

വത്തിക്കാനിലെ ഉത്സവം എല്ലാവരുടെയും ഉത്സവവും ആയിട്ടാണ് കാണുന്നത്. എല്ലാ മനുഷ്യരും പരസ്‌പരം സാഹോദര്യത്തോടെയാണ് അവിടെ മുന്നോട്ടുപോകുന്നത്. സാഹോദര്യത്തിന്‍റെ ആസ്ഥാനമായി വത്തിക്കാനെ കാണാന്‍ കഴിയും. അതിന്‍റെ അധിപനാണ് ഇപ്പോള്‍ വിട പറഞ്ഞിട്ടുള്ളത്. എല്ലാവിധത്തിലുള്ള അനുശോചനങ്ങള്‍ അറിയിക്കുകയാണെ'ന്നും തങ്ങള്‍ പറഞ്ഞു.

Content Summary: 'A rare genius who conquered the world with humility and love': Panakkad Sadikhali Shihab Thangal in memory of the Pope

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !