Trending Topic: Latest

ഹജ്ജ് 2025: ഹാജ്ജാജിമാർ യാത്രക്കൊരുങ്ങി.. ആദ്യ വിമാനം മെയ് 10ന് കരിപ്പൂരിൽ നിന്നും

0

മലപ്പുറം: 
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരിൽ നിന്നും ആദ്യ വിമാനം മെയ് പത്താം തീയതി പുലർച്ചെ 1.05ന് പുറപ്പെടും. ആദ്യ വിമാനമായ IX3011 ലെ ഹാജിമാർ മെയ് ഒമ്പതിന് രാവിലെ ഒമ്പത് മണിക്ക് റിപ്പോർട്ട് ചെയ്യണം.  രണ്ടാമത്തെ വിമാനമായ IX3031 യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ ഉച്ചക്ക് ശേഷം മൂന്ന് മണിക്കും റിപ്പോർട്ട് ചെയ്യണം. ഹാജിമാർ ലഗേജുമായി  കോഴിക്കോട് വിമാനത്താവളത്തലെ പില്ലർ നമ്പർ 5-ന് സമീപമാണ് റിപ്പോർട്ട് റിപ്പോർട്ട് ചെയ്യേണ്ടത്. ഓരോ വിമാനത്തിലും ഹാജിമാരോടൊപ്പം യാത്രയാകുന്ന സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാർ യാത്രയുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ഹാജിമാരെ നേരിട്ട് അറിയിക്കുന്നതണ്. മെയ് 22നാണ് കരിപ്പൂരിൽ നിന്നുള്ള അവസാന വിമാനം. 31 വിമാനങ്ങളിലായി 5361 തീർത്ഥാടകർ കരിപ്പൂർ വിമാനത്താവളം മുഖേന യാത്ര പുറപ്പെടുന്നത്. 

കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനം മെയ് 11ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തിൽ നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയിൽ നിന്നുള്ള 73 തീർത്ഥാടകരും മാഹിയിൽ നിന്നുമുള്ള 31 പേരുമുൾപ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരിൽ നിന്നും യാത്രയാകുന്നത്.

കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ  IX3041ലെ ഹാജിമാർ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ൽ യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ മെയ് 11ന് രാവിലെ  ആറ് മണിക്കാണ് എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യേണ്ടത്.

Content Summary: Hajj 2025: Pilgrims prepare to travel..First flight from Karipur on May 10
 
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !