കടലുണ്ടി|ചാലിയത്തുനിന്ന് ബേപ്പൂരിലേക്കുപോകുന്ന ജങ്കാറില്‍ കാര്‍ കയറ്റുന്നതിനിടെ നിയന്ത്രണംവിട്ട് ചാലിയാർ പുഴയിൽവീണ് അപകടം. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.
ബുധനാഴ്ച വൈകീട്ട് അഞ്ചേയോടെയായിരുന്നു സംഭവം. ജങ്കാറില്‍ കയറാന്‍ പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് പുഴയില്‍ പതിക്കുകയായിരുന്നു. കാറില്‍ ഒരു പുരുഷനും മൂന്നുകുട്ടികളും മൂന്നുസ്ത്രീകളും ഉൾപ്പടെ ഏഴുപേരുണ്ടായിരുന്നു.
ഉടന്‍തന്നെ ജങ്കാറിലുണ്ടായിരുന്നവരും നാട്ടുകാരും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി. അപകടത്തിൽ പെട്ടവർ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി. ചാലിയം കോസ്റ്റല്‍ എസ്‌ഐ പി. ഹരീഷ്, കെ. രാജേഷ്, പി. മിഥുന്‍, ഹാരിസ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കി. ക്രെയിന്‍ എത്തിയാണ് കാര്‍ പുഴയില്‍നിന്നെടുത്തത്. മീഞ്ചന്തയില്‍നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.
Video Source:
Content Summary: Car loses control while being loaded into a dumpster and falls into a river
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !