![]() |
AI generated Image |
സംസ്ഥാനത്തെ സ്വർണ വിലയിൽ വൻ കുതിപ്പ്. ഒറ്റയടിക്ക് 2,000 രൂപയുടെ വർധനവാണ് ഉണ്ടായത്. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വിപണിയിൽ സ്വർണവില രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന് 72,200 രൂപയാണ് ഇന്നത്തെ വിപണി വില.
അതേസമയം ഒരു ഗ്രാം സ്വർണത്തിന് 250 രൂപ വർധിച്ച് 9025 എന്ന നിരക്കിൽ എത്തി. ഇന്നലെ 8775 രൂപയായിരുന്നു ഒരു ഗ്രാമിന് നൽകേണ്ടിയിരുന്നത്. മൂന്ന് ദിവസമായി 70,040 രൂപയിൽ വ്യാപാരം ചെയ്തിരുന്ന സ്വർണം ഇന്നലെയാണ് വീണ്ടും കുതിച്ചത്. 70,200 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില.
സ്വർണവിലയിലെ വർധനവ് ആഭരപ്രേമികൾക്ക് വെല്ലുവിളിയായിരിക്കുകയാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയവയാണ് സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിക്കുന്ന അടിസ്ഥാന ഘടകങ്ങള്‍.
കൂടാതെ കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
Content Summary: Gold prices surge in the state. Increase by Rs 2,000 in one go
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !