മലപ്പുറം|എംഎസ്പി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ഓടിച്ച കാറിടിച്ച് വിദ്യാർഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ അധ്യാപികയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർവാഹന വകുപ്പ്.
പ്രാഥമിക അന്വേഷണത്തിൽ അധ്യാപിക അശ്രദ്ധമായി വാഹനം ഓടിച്ചാണ് അപകടം വരുത്തിയതെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി.
അപകടം വരുത്തിയ കാറോടിച്ച അധ്യാപിക ബീഗത്തിന്റെ ഫോർവീൽ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ജൂൺ 19 മുതൽ മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തതതെന്ന് മലപ്പുറം ആർടിഒ ബി. ഷെഫീഖ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് പനങ്ങാങ്ങര സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനി മിർഷ ഫാത്തിമക്കാണ് സ്കൂൾ കോമ്പൗണ്ടിൽവെച്ച് അപകടത്തിൽ പരിക്കേറ്റത്.
സ്കൂൾ വിട്ട് കുട്ടികൾ നടന്നുപോകവെ പിറകിൽ നിന്നെത്തിയ കാർ മിർഷയെയും സമീപത്തെ മതിലിലും ഇടിക്കുകയുമായിരുന്നെന്നാണ് വിദ്യാർഥികളുടെ മൊഴി.
കാലിന് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി നിലവിൽ കോയമ്പത്തൂരിൽ ചികിത്സയിലാണ്. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബമയാതിനാൽ ബന്ധുക്കളുമായി നടത്തിയ ചർച്ചക്ക് ശേഷം കുട്ടിയുടെ ചികിത്സ ചിലവ് അധ്യാപികയും സ്കൂളും ചേർന്ന് വഹിക്കാമെന്ന ധാരണയിലെത്തിയിട്ടുണ്ട്.
വിദ്യാർഥിനി അപകത്തിൽപ്പെട്ടതിൽ കഴിഞ്ഞദിവസം സ്കൂളിൽ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. അപകടത്തിൽ മലപ്പുറം പോലീസ് അധ്യാപികക്കെതിരെ കേസെടുത്തിരുന്നു.
Content Summary:Teacher's license suspended after student hit by car
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !