തിരുവനന്തപുരം വെഞ്ഞാറമൂട്: ഫ്ലോർ മില്ലിലെ യന്ത്രഭാഗത്ത് കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. വെഞ്ഞാറമൂട് സ്വദേശി ബിന (46) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
ധാന്യം പൊടിക്കുന്നതിനിടെ ബിനയുടെ വസ്ത്രം ബെൽറ്റിൽ കുരുങ്ങുകയായിരുന്നു. നിലവിളി കേട്ട് മറ്റ് ജീവനക്കാർ ഓടിയെത്തുമ്പോഴേക്കും യുവതിയുടെ തല അറ്റ് പോയ നിലയിലായിരുന്നു. യന്ത്രത്തിന്റെ പവർ ഓഫ് ചെയ്ത ശേഷമാണ് ബിനയെ പുറത്തെടുക്കാൻ കഴിഞ്ഞത്.
നാല് വർഷത്തോളമായി വെഞ്ഞാറമൂട്ടിലെ അരുഡിയിൽ ഫ്ലോർ മില്ലിലെ ജീവനക്കാരിയാണ് മരിച്ച ബിന. സംഭവത്തിൽ വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
ഈ വാർത്ത കേൾക്കാം
Content Summary: A young woman's head met a tragic end after getting entangled in a flour mill belt.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !