ഇടുക്കി|ബൈസൺവാലി ഗവ. സ്കൂളിന് സമീപം വിദ്യാർഥികൾക്ക് നേരെ പെപ്പർ സ്പ്രേ ആക്രമണം. സഹപാഠിയായ ഒരു കുട്ടിയാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ബസിൽ വന്നിറങ്ങിയ വിദ്യാർഥിയോട് മറ്റൊരു വിദ്യാർഥിനിയുടെ രക്ഷിതാക്കൾ സംസാരിക്കുന്നതിനിടെയാണ് സംഭവം. മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയതായിരുന്നു ഈ രക്ഷിതാക്കൾ. ഈ സംഭാഷണത്തിനിടെയാണ് പെപ്പർ സ്പ്രേ ഉപയോഗിക്കപ്പെട്ടത്. തിരക്കിനിടെ സമീപത്തുണ്ടായിരുന്ന മറ്റ് വിദ്യാർഥികളുടെ മുഖത്തും സ്പ്രേ പതിക്കുകയായിരുന്നു.
സ്പ്രേയുടെ ഉപയോഗത്തെ തുടർന്ന് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം, ഛർദ്ദി, തലകറക്കം എന്നിവ അനുഭവപ്പെട്ടു. ഉടൻതന്നെ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടു വിദ്യാർഥികളാണ് ചികിത്സ തേടിയിരിക്കുന്നത്. സംഭവത്തിൽ രാജാക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാർത്ത കേൾക്കാം
Content Summary: Pepper spray attack on students in Bison Valley, Idukki: Eight people hospitalized
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !