ന്യൂഡൽഹി|സ്മാർട്ട്‌ഫോണുകളിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) മുന്നറിയിപ്പ് നൽകി. സൈബർ തട്ടിപ്പുകളിലേക്ക് നയിച്ചേക്കാവുന്ന ചില ആപ്ലിക്കേഷനുകൾ ഫോണുകളിൽ നിന്ന് നീക്കം ചെയ്യണമെന്നും അവ വീണ്ടും ഇൻസ്റ്റാൾ ചെയ്യരുതെന്നും നിർദേശിച്ചിട്ടുണ്ട്.
പ്രധാനമായും, ഡിവൈസിലെ വിവരങ്ങൾ മുഴുവനായി പകർത്താൻ കഴിവുള്ള സ്ക്രീൻ ഷെയറിങ് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. അത്തരം ആപ്പുകൾ നിലവിൽ ഫോണിലുണ്ടെങ്കിൽ ഉടനടി നീക്കം ചെയ്യണം. ഈ ആപ്പുകൾ ഉപയോഗിക്കുന്നതിലൂടെ സൈബർ കുറ്റവാളികൾക്ക് നിങ്ങളുടെ ഡിവൈസുകളിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കുമെന്നും, ഇത് വ്യക്തിഗത വിവരങ്ങളും സാമ്പത്തിക ഇടപാടുകളും നിരീക്ഷിക്കുന്നതിന് ഇടയാക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് ലഭിക്കുന്ന വിവിധ പ്രൈവസി പെർമിഷനുകൾ ഉപയോക്താക്കൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഇവ അശ്രദ്ധമായി അനുവദിക്കുന്നത് സൈബർ തട്ടിപ്പുകളിലേക്ക് വഴിവെക്കുമെന്നും, തട്ടിപ്പുകാർക്ക് ഡിവൈസുകളിലേക്ക് എളുപ്പത്തിൽ കടന്നുകയറാൻ ഇത് അവസരം നൽകുമെന്നും I4C മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ഈ വാർത്ത കേൾക്കാം
Content Summary: Be careful when installing apps on your smartphone: Central warning
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !