നടപ്പിലാക്കിയത് മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി.
കുറ്റിപ്പുറം:മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജിഎച്ച്എസ്എസ് പേരശ്ശന്നൂരിൽ നവീകരിച്ച ഹൈസ്കൂൾ ഓഫീസ്, സ്റ്റാഫ് റൂം, ഹയർ സെക്കന്ററി കെമിസ്ട്രി ലാബ്, കമ്പ്യൂട്ടർ ലാബ്, മാത്‍സ് ലാബ്, ആർ എം എസ് എ ക്ലാസ്സ് റൂമുകൾ എന്നിവയുടെ സംയുക്തോത്ഘാടനം സ്കൂളിൽ വെച്ച് നടന്നു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. വി വേലായുധൻ, മെമ്പർമാരായ മുഹ്‌സിനത്, സിദ്ദിഖ് പരപ്പാര, പി ടി എ പ്രസിഡന്റ് ഓ കെ സേതുമാധവൻ, വൈസ് പ്രസിഡന്റ് മുസ്തഫ, SMC ചെയർമാൻ വി ടി അബ്ദുറസാഖ്,എം പി ടി എ പ്രസിഡന്റ് റംല,പി ടി എ അംഗങ്ങളായ ഷാഫി, ഗഫൂർ, വിനു, ബാസിത്ത്, OSA പ്രതിനിധികളായ നിസാർ, ശ്രീനാഥ് അധ്യാപകരായ മുഹമ്മദ് അബ്ദുറഹ്മാൻ, സജിത്ത് തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ സുലൈഖ ടീച്ചർ സ്വാഗതവും ഹെഡ്മാസ്റ്റർ ബാബുരാജ് നന്ദി യും പറഞ്ഞു.
Content Summary: GHSS opens renovated office complexes at Persiaranur
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !