സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഒരു പവൻ സ്വർണത്തിൻ്റെ വിലയിൽ കുറവ് രേഖപ്പെടുത്തി. 440 രൂപയുടെ ഇടിവാണ് ഇന്ന് ഒരു പവന് വന്നിരിക്കുന്നത്. ഇതോടെ സ്വർണവില 72,400ലേക്ക് എത്തി. ഇന്നലെയാണ് ഈ മാസം തുടങ്ങി ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവ്യാപാരം നടന്നിരിക്കുന്നത്. 72,840 രൂപയായിരുന്ന ഇന്നലത്തെ സ്വർണവില. അതേസമയം ഒരു ഗ്രാം സ്വർണത്തിന് 55 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാമിന് നൽകേണ്ടത് 9050 രൂപയാണ്. ഇന്നലെ 9105 രൂപയാണ് രേഖപ്പെടുത്തിയത്.
ഈ മാസം ആദ്യം 72,160 രൂപയായിരുന്നു സ്വർണവില. ഏറ്റവും കുറഞ്ഞ നിരക്കിൽ വ്യാപാരം നടന്നതും അന്നേദിവസമാണ്. എന്നാൽ അതിന് ശേഷം വലിയ വർദ്ധനവാണ് സ്വർണത്തിന് ഉണ്ടായത്. ആഭരണപ്രേമികളെ സംബന്ധിച്ച് ആശ്വാസകരമല്ലാത്ത വില വർദ്ധനവാണ് ഈ മാസം സ്വർണത്തിന് രേഖപ്പെടുത്തിയത്.
ജൂൺ 26ന് ശേഷം ഏതാനും ദിവസങ്ങളിൽ സ്വർണ വില 71000ത്തിലേക്ക് എത്തിയിരുന്നു. ഇതോടെ സ്വർണ വില കുറയുമെന്ന പ്രതീക്ഷ ജനങ്ങളിൽ ഉയർന്നെങ്കിലും വീണ്ടും വില കുതിച്ചുയരുകയാണ് ചെയ്തത്. വിവാഹത്തിന് തയ്യാറെടുക്കുന്നവർക്ക് വെല്ലുവിളിയാണ് സ്വർണവിലയിലെ മാറ്റം. എന്നാൽ ഇന്ന് നേരിയ ആശ്വാസം രേഖപ്പെടുത്തിയെങ്കിലും വരും ദിവസങ്ങളിൽ വീണ്ടും വില ഉയരാനാണ് സാധ്യത.
Content Summary: Gold prices fall again; know today's rate
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !