സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില മുകളിലേക്ക്. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 72,840 രൂപയിലും ഗ്രാമിന് 9,105 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ ഉയർന്ന് 7,470 രൂപയിലെത്തി.
ഇതോടെ, ഇതോടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് ഉയർന്നത്. ചൊവ്വാഴ്ച സ്വർണവില പവന് ഒറ്റയടിക്ക് 840 രൂപയും ബുധനാഴ്ച 360 രൂപയും വർധിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗ്രാമിന് 405 രൂപയും പവന് 3,240 രൂപയും ഇടിഞ്ഞശേഷമാണ് ചൊവ്വാഴ്ച വീണ്ടും കുതിച്ചുകയറിയത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അതേസമയം, അന്താരാഷ്ട്ര വില താഴേക്കാണ്. ബുധനാഴ്ച ഔൺസിന് 3,340 ഡോളറിലായിരുന്ന സ്വർണവില ഇന്ന് 3,364 ഡോളർ വരെ കയറിയെങ്കിലും നിലവിൽ 3,350 ഡോളറിലേക്ക് താഴ്ന്നു.
അതേസമയം, വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വർധിച്ച് 116 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Content Summary: Gold prices rise for third consecutive day; up Rs 320 per 100 grams today
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !